KeralaNews

അനിത പുല്ലയിലിന്റെ മൊഴി എടുത്തു; മോന്‍സന്‍ സാമ്പത്തിക തട്ടിപ്പു കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പുകേസില്‍ വിദേശമലയാളി അനിത പുല്ലയിലിന്റെ മൊഴി രേഖപ്പെടുത്തി. വീഡിയോ കോള്‍ വഴിയാണ് ഇറ്റലിയിലുള്ള അനിതയുടെ മൊഴി രേഖപ്പെടുത്തിയത്. വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്ന സംഘടനയുടെ ഭാരവാഹിയായിരുന്ന സമയത്ത് ഇവര്‍ മോന്‍സനുമായി വലിയ അടുപ്പം സൂക്ഷിച്ചിരുന്നു.

മോന്‍സന്റെ കൊച്ചിയിലെ വീട്ടിലെത്തി ഒരാഴ്ചയോളം താമസിക്കുകയും ചെയ്തിരുന്നു. മോന്‍സന്റെ പലസാമ്പത്തിക ഇടപാടുകളുമായി അനിതയ്ക്ക് ബന്ധമുണ്ടെന്ന തെളിവുകളും മൊഴികളും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അനിതയുടെ മൊഴി രേഖപ്പെടുത്തിയത്. മോന്‍സന്റെ പലസാമ്പത്തിക ഇടപാടുകളെ കുറിച്ച് അനിതയ്ക്ക് അറിയാമായിരുന്നു.

മോന്‍സന്‍ വിദേശമലയാളികളടക്കം പൊലീസിലെ വലിയ ഉന്നതരെ പരിചയപ്പെട്ടത് അനിത വഴിയാണെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച മൊഴികളും തെളിവുകളും. ഈഘടത്തിലാണ് ക്രൈംബ്രാഞ്ച് അനിതയുടെ മൊഴിയെടുത്തത്. വിദേശത്തായതിനാലാണ് വീഡിയോ കോള്‍ വഴി മൊഴി രേഖപ്പെടുത്തിയത്. മൊഴി പരിശോധിച്ച ശേഷം വേണമെങ്കില്‍ നേരിട്ട് മൊഴി രേഖപ്പെടുത്തും.

കൊച്ചിയില്‍ ‘കൊക്കൂണ്‍’ നടത്തിയ സമയത്താണ് അനിത പൊലീസ് ഉദ്യോഗസ്ഥരെ മോന്‍സന് പരിചയപ്പെടുത്തിയതും ഇവരെ മോന്‍സന്റെ വീട്ടിലെത്തിച്ചതും. വിദേശമലയാളികളുമായിട്ടുള്ള ഇവരുടെ പുരാവസ്തു ഇടപാടിനും അനിത പലതരത്തില്‍ സഹായിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇനി മൊഴി വിശദമായി പരിശോധിച്ച ശേഷമാകും തുടര്‍നടപടികള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button