കൊല്ലം:പുനലൂരിൽ കണക്കിൽപ്പെടാത്ത ഒന്നേകാൽ കോടി രൂപ പിടികൂടി. തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പണം കൊണ്ടുവന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. പുലർച്ചെയുള്ള ചെന്നൈ എഗ്മൂർ – കൊല്ലം എക്സ്പ്രസ് ട്രെയിനിലെ പരിശോധനയ്ക്കിടെയാണ് ഒന്നേകാൽക്കോടി രൂപ പിടികൂടുന്നത്. തമിഴ്നാട് സ്വദേശികളായ യാത്രക്കാരിൽ നിന്നാണ് പണം പിടികൂടിയത്.
തിരഞ്ഞെടുപ്പ് സംബന്ധമായി തമിഴ്നാട് അതിർത്തികളിൽ പരിശോധന ശക്തമാക്കിയിരുന്നു. ഇതിൻറെ ഭാഗമായി പുനലൂർ റെയിൽവേ പോലീസ് നടത്തിയ പരിശോധനയിലാണ് അനധികൃതമായി കൊണ്ടുവന്ന ഒന്നേകാൽ കോടി രൂപ പിടികൂടിയത്.
മധുര സ്വദേശികളായ രാജീവ് ത്യാഗ രാജൻ, സതീഷ് കുമാർ എന്നിവരെയാണ് റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News