തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ കൂട്ടി. മാവോയിസ്റ്റ് ഭീഷണിയുടെ സാഹചര്യത്തിലാണ് നടപടി. നിലവിലെ സുരക്ഷാ സംവിധാനങ്ങള്‍ക്ക് പുറമെ അധിക സുരക്ഷ കൂടി ഏര്‍പ്പെടുത്താനാണ് തീരുമാനം.
മഞ്ചിക്കണ്ടി ഏറ്റുമുട്ടിലിന്റെ പശ്ചാത്തലത്തില്‍ യാത്രക്ക് അകമ്പടി മാത്രമല്ല മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ കൂടി സുരക്ഷ വര്‍ദ്ധിപ്പിക്കും.നിലവിലുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും അകമ്പടിക്കും പുറമെ അത്യാവശ്യ ഘട്ടങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര സാഹചര്യം നേരിടുന്നതിനും രൂപീകരിച്ച സ്‌ട്രൈക്കര്‍ ഫോഴ്‌സും മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കും.
വാളയാര്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ഏകെ ബാലനും മാര്‍ക്ക്ദാനം അടക്കം പ്രതിപക്ഷ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രി കെടി ജലീലിനും സുരക്ഷ കൂട്ടാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News