EntertainmentKeralaNewsRECENT POSTS
പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച അബുദുള്‍ റസാഖിന്റെ മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുത്ത് മോഹന്‍ലാല്‍; അടിയന്തര സഹായമായി ഒരുലക്ഷം രൂപ കൈമാറി
മലപ്പുറം: പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ മരണപ്പെട്ട അബ്ദുല്‍ റസാഖിന്റെ കുടുംബത്തിന് സഹായഹസ്തവുമായി മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍. അബ്ദുള്‍ റസാഖിന്റെ കുട്ടികളുടെ വിദ്യാഭ്യാസം വിശ്വശാന്തി ഫൗണ്ടേഷന്‍ ഏറ്റെടുത്തു. വിശ്വശാന്തിയുടെ ഡയറക്ടര്‍ മേജര്‍ രവിയും മറ്റു ഡയറക്ടര്‍മാരും മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരം ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ അബ്ദുല്‍ റസാഖിന്റെ വീട്ടിലെത്തിയാണ് സഹായം കൈമാറിയത്.
അടിയന്തര സാമ്പത്തിക സഹായമായി ഒരു ലക്ഷം രൂപയുടെ ചെക്ക് നല്‍കുകയും റസാഖിന്റെ 11ാം കല്‍സ്സിലും 9ാം ക്ലാസ്സിലും പഠിക്കുന്ന കുട്ടികളുടെ ഡിഗ്രി വരെയുള്ള തുടര്‍ വിദ്യാഭ്യാസചിലവുകള്‍ ഏറ്റെടുക്കുകയും ചെയ്തു. റസാഖിന്റെ കുട്ടികളെ ഫോണിലൂടെ വിളിച്ചു മോഹന്‍ലാല്‍ സ്വാന്തനിപ്പിക്കുകയും ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News