EntertainmentRECENT POSTS
സ്വയം അധ്വനിച്ചാണ് തെളിഞ്ഞ് വന്നത്; അവസരം കുറയുമ്പോഴാണ് ഒതുക്കിയെന്ന് പലരും പരാതി പറയുന്നതെന്ന് മോഹന്‍ലാല്‍
സിനിമയില്‍ അവസരങ്ങള്‍ കുറയുമ്പോഴാണ് തങ്ങളെ ഒതുക്കിയെന്ന് പലരും പരാതി പറയുന്നതെന്ന് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. ഞങ്ങളെയൊന്നും ആരും ഒതുക്കിയിട്ടില്ല. മാറിനില്‍ക്കാനും പറഞ്ഞിട്ടില്ല. സ്വയം അധ്വാനിച്ച് തെളിഞ്ഞ് വരികയായിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.
വളരെ കറച്ച് ആളുകള്‍ മാത്രമുള്ള ഒരു മേഖലയാണ് മലയാള സിനിമ. അതില്‍ തന്നെ ഉന്നതരായ പലരം മരിച്ചുപോയി. പിന്നെ ആര് ആരെ ഒതുക്കാനാണെന്നും മോഹന്‍ലാല്‍ ചോദിച്ചു. ഒരാളെ മനസ്സില്‍ ധ്യാനിച്ചല്ല തിരക്കഥ എഴുതുന്നതെന്നും ഒരാള്‍ ഇല്ലെങ്കില്‍ മറ്റൊരാളെ നോക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജിബി-ജോജു രചനയും സംവിധാനവും നിര്‍വ്വഹിയ്ക്കുന്ന ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’യാണ് മോഹന്‍ലാലിന്റെതായി പുറത്തിറങ്ങാനുള്ള ചിത്രം. തമിഴില്‍ സൂര്യ-ആര്യ എന്നിവരോടൊപ്പും ഒന്നിക്കുന്ന കാപ്പനും റിലീസിന് വേണ്ടി തയ്യാറെടുക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News