മോശമാണേല്‍ മോശമാണെന്ന് പറയാം, മരക്കാര്‍ എന്ന ആളിന് ഇങ്ങനയെ പെരുമാറാന്‍ കഴിയൂ; ‘ബെട്ടിയിട്ട ബായ’ ട്രോളുകളോട് മോഹന്‍ലാല്‍
ഏറെ പ്രതീക്ഷയോടെയാണ് മരക്കാര്‍ തിയേറ്ററുകളില്‍ എത്തിയതെങ്കിലും ചില പ്രക്ഷേകരെ സിനിമ തൃപ്തിപ്പെടുത്തിയില്ല. ‘ബെട്ടിയിട്ട വായ’ എന്നിങ്ങനെ ട്രോളുകളും ഡീഗ്രേഡിംഗ് ക്യാംപെയ്നുകളും ചിത്രത്തിന് നേരെ ഉയര്‍ന്നിരുന്നു. ട്രോളുകളോടും വിമര്‍ശനങ്ങളോടും പ്രതികരിച്ചിരിക്കുകയാണ് മോഹന്‍ലാല്‍.
രാജ്യം അംഗീകരിച്ച സിനിമയാണ് മരക്കാര്‍. ഈ സിനിമ നശിപ്പിക്കാതെ കൂട്ടായി സംരക്ഷിക്കുകയാണ് വേണ്ടതെന്ന് മോഹന്‍ലാല്‍ പറയുന്നു. തന്റെയും പ്രിയദര്‍ശന്റെയും കമ്മിറ്റ്മെന്റാണ് തങ്ങളുടെ ചിത്രത്തിന്റെ വിജയം. ഇതൊരു പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രമായി മാത്രം കാണരുത്.
രാജ്യം അംഗീകരിച്ച സിനിമയാണ്, മോശമാണേല്‍ മോശമാണെന്ന് പറയാം. പക്ഷേ ചിത്രം കാണാതെ ഡീഗ്രേഡ് ചെയ്യുന്നത് മോശമാണ്. ഒ.ടി.ടിക്ക് കൊടുത്ത സിനിമയാണ് തിരിച്ചു വാങ്ങി തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചത്. മാസ് സിനിമ പ്രതീക്ഷിച്ചാകും കൂടുതല്‍ പേരും എത്തിയത്.
ഇതൊരു ചരിത്ര സിനിമയാണ്. മരക്കാര്‍ എന്ന ആളിന് ഇങ്ങനെ പെരുമാറാന്‍ കഴിയൂ. പ്രേക്ഷകര്‍ക്ക് വേണ്ട മാസ് സിനിമകള്‍ പിന്നാലെ വരുന്നുണ്ട്. സിനിമ ഒരുപാട് പേരുടെ അദ്ധ്വാനമാണ്. അതിനെ നശിപ്പിക്കാതിരിക്കുക, പകരം കൂട്ടായി നിന്ന് സംരക്ഷിക്കുകയാണ് വേണ്ടത് എന്ന് മോഹന്‍ലാല്‍ പറയുന്നു.