EntertainmentNews

‘സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രം’സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രാം ‘ചെകുത്താന്റെ സ്വന്തം നാട്ടിലേക്ക്’

കൊച്ചി:സിനിമ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന മലയാള ചിത്രമാണ് എമ്പുരാന്‍. ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ മോഹന്‍ലാലിന്റെ ക്യാരക്ടര്‍ ഇന്‍ട്രോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ജതിന്‍ രാംദാസായി എത്തുന്ന ടൊവിനോ തോമസിന്റെ ഇന്‍ട്രോ വീഡിയോ കഴിഞ്ഞ ദിവസം വന്നിരുന്നു.

സിനിമ ജീവിതത്തിലെ ഏറ്റവും വലിയ സിനിമയായിട്ടാണ് എമ്പുരാനെ താന്‍ കാണുന്നതെന്ന് മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നു. രണ്ടാം ഭാഗത്തിലേക്ക് വരുമ്പോള്‍ ഖുറേഷി അബ്രാം എന്ന ആ കഥാപാത്രവും അയാളുടെ ലോകവുമാണ് കാണികള്‍ക്ക് മുന്നിലേക്ക് എത്തുന്നതെന്നും അദ്ദേഹം പറയുന്നു.

മോഹന്‍ലാലിന്റെ വാക്കുകളിലേക്ക്…

ലൂസിഫര്‍ എന്ന സിനിമയില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന കഥാപാത്രം ആ സിനിമയുടെ അവസാന ഘട്ടത്തില്‍ അയാള്‍ക്ക് മറ്റൊരു പേരുണ്ടെന്നും അയാള്‍ ഭരിക്കുന്ന മറ്റൊരു ലോകമുണ്ടെന്നും നിങ്ങളെ അറിയിച്ചു. രണ്ടാം ഭാഗത്തിലേക്ക് വരുമ്പോള്‍ ഖുറേഷി അബ്രാം എന്ന ആ കഥാപാത്രവും അയാളുടെ ലോകവുമാണ് നിങ്ങള്‍ കൂടുതല്‍ പരിചയപ്പെടാന്‍ പോവുന്നത്. എങ്ങനെ ഖുറേഷി അബ്രാം അയാളുടെ ലോകത്തിലെ പ്രശ്‌നങ്ങളും കേരളം അഭിമുഖീകരിക്കുന്ന ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കുന്നു എന്നതിനെ കുറിച്ചാണ് ഈ സിനിമ.

ഖുറേഷി അബ്രാം അഥവാ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ മുഴുവന്‍ കഥ ഒരുപക്ഷേ നിങ്ങള്‍ക്ക് അറിയണമെങ്കില്‍ ഈ ഫ്രാഞ്ചൈസിയുടെ, ഈ ട്രൈലോളജിയുടെ മൂന്നാം ഭാഗവും കാണേണ്ടി വരും. രണ്ടാം ഭാഗത്തിന്റെ അവസാനം മൂന്നാം ഭാഗത്തിലേക്കുള്ള ലീഡും ഉണ്ടായിരിക്കും. എന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ സിനിമയായിട്ടാണ് എമ്പുരാനെ ഞാന്‍ കാണുന്നത്. അതിന്റെ രണ്ടാം ഭാഗം വളരെ ശ്രദ്ധയോടും വലിപ്പത്തിലും ചിത്രീകരിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. അതില്‍ അഭിനയിക്കുന്ന ഒരോ അഭിനേതാക്കളും ഒരോ ലോക്കേഷനുമൊക്കെ അത്രയും പ്രാധാന്യം കൊടുത്താണ് സംവിധായകന്‍ ചിത്രീകരിച്ചിട്ടുള്ളത്.

പൃഥ്വിരാജ് എന്ന് സംവിധായകന്റെ വളരെ ശ്രദ്ധേയമായ ചിത്രമായിരിക്കും ഇത്. എമ്പുരാന് വേണ്ടി നമുക്ക് കാത്തിരിക്കാം. ഖുറേഷി അബ്രാം ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്. ഒന്നാം ഭാഗത്തില്‍ സ്റ്റീഫന്‍ പറഞ്ഞതു പോലെ ചെകുത്താന്റെ സ്വന്തം നാട്ടിലേക്ക് എങ്ങനെ തിരിച്ചു വരുന്നു എന്നതാണ്‌ ഈ സിനിമ. ആ വരവിനായി കാത്തിരിക്കു…. ഞാനും കാത്തിരിക്കുകയാണ്‌…

മുരളി ഗോപിയുടെ രചനയില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ മാര്‍ച്ച് 27-നാണ് തിയേറ്ററുകളിലെത്തുക. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘എമ്പുരാന്‍.’ ബോക്സ്ഓഫീസില്‍ വന്‍വിജയം കാഴ്ച്ചവെച്ച ചിത്രത്തില്‍ ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍, വിവേക് ഒബ്റോയി, ടൊവിനോ, സായ്കുമാര്‍, ഷാജോണ്‍ തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker