ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി ലോംഗ് ജംപ് താരം മുരളി ശ്രീശങ്കർ. 26 പേരടങ്ങുന്ന അർജുന പുരസ്കാര പട്ടികയിൽ ഇടം നേടിയ ഏക മലയാളിയാണ് ശ്രീശങ്കർ. 2022 ഹാങ്ചൗ ഏഷ്യൻ ഗെയിംസിലും 2022-ലെ ബർമിങ്ങാം കോമൺവെൽത്ത് ഗെയിംസിലും രാജ്യത്തിനായി വെള്ളി മെഡൽ നേടിയ താരമാണ്.
അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയും അർജുന അവാർഡ് ഏറ്റുവാങ്ങി. അമ്പെയ്ത്ത് താരങ്ങളായ ഓജസ് പ്രവീൺ ഡിയോട്ടലെ, ശീതൾ ദേവി, അദിതി ഗോപിചന്ദ് സ്വാമി, ഗുസ്തി താരം ആന്റിം പംഗൽ എന്നിവരും രാഷ്ട്രപതിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
2023 ഏകദിന ലോകകപ്പിലെ അദ്ദേഹത്തിന്റെ സെന്‍സേഷണല്‍ ബോളിംഗിന് ശേഷം ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ മുഹമ്മദ് ഷമിയുടെ പേര് അവാര്‍ഡിനായി ശുപാര്‍ശ ചെയ്യുകയായിരുന്നു.
ഇത്തവണ അർജുന അവാർഡ് നേടിയ ഏക ക്രിക്കറ്റ് താരമാണ് മുഹമ്മദ് ഷാമി. ‘ഈ നിമിഷം വിശദീകരിക്കാന്‍ പ്രയാസമാണ്. സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകും’ എന്ന് മാത്രമേ എനിക്ക് പറയാനാകൂ. ഇത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടവും കഠിനാധ്വാനത്തിന്റെ ഫലവുമാണ്’- മുഹമ്മദ് ഷമി പറഞ്ഞു.