CrimeHome-bannerKeralaNews

മോഫിയയുടെ ആത്മഹത്യ; സിഐ സുധീറിനെ സ്ഥലംമാറ്റി

കൊച്ചി:മോഫിയ പര്‍വീന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ആലുവ സിഐ സി.എല്‍ സുധീറിനെ സ്ഥലം മാറ്റി. പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലംമാറ്റം. ഡിഐജി തലത്തില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണയായത്. സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് ഉന്നത ഉദ്യോഗസ്ഥര്‍. സിഐയെ സസ്‌പെന്‍ഡ് ചെയ്യാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ആലുവ പൊലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ സിഐയുടെ കോലം കത്തിച്ചു.

മോഫിയയുടെ ആത്മഹത്യയില്‍ മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. നാലാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ആലുവ റൂറല്‍ എസ്പിക്ക് നിര്‍ദേശം നല്‍കി. കേസ് ഡിസംബര്‍ 27ന് പരിഗണിക്കുമെന്ന് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് അറിയിച്ചു.

ഇതിനിടെ മോഫിയ പര്‍വീന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സുഹൈലും മാതാപിതാക്കളും അറസ്റ്റിലായി. ഇന്ന് പുലര്‍ച്ചെയാണ് ഇവരെ ഉപ്പുകണ്ടത്തെ ബന്ധുവീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. മോഫിയയുടെ ആത്മഹത്യക്ക് ശേഷം ഇവര്‍ ഒളിവിലായിരുന്നു.

ഇന്നലെ രാവിലെയാണ് എടയപ്പുറം സ്വദേശി മോഫിയ പര്‍വിന്‍ (21)നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പെഴുതി വച്ചിട്ടായിരുന്നു ആത്മഹത്യ. ആത്മഹത്യാ കുറിപ്പില്‍ ആലുവ സിഐക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉണ്ടായിരുന്നത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിനു പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്.

മോഫിയ പര്‍വീണിന്‍റെ (Mofiya Parween) ആത്മഹത്യയെ തുടര്‍ന്ന് ആലുവയിൽ വന്‍ പ്രതിഷേധമാണ് അലയടിച്ചത്. കേസിൽ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സിഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്റ്റേഷനുള്ളിലും പുറത്തും യുഡിഎഫും (udf) യുവമോര്‍ച്ചയും സമരം തുടരുകയാണ്.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡിഐജി നീരവ് കുമാർ ഗുപ്തയെ തടഞ്ഞു. ഇതിനിടെ സുധീർ കുമാറിൻറെ പങ്കിനെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ആലുവ ഡിവൈഎസ്പി ഡിഐജിക്ക് കൈമാറി വൈകിട്ടോടെ നടപടി ഉണ്ടാകുമെന്നാണ് സൂചന.

ഭർതൃവീട്ടിൽ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകുന്നുണ്ടെന്ന മോഫിയ പർവീണിന്‍റെ പരാതി ആലുവ സിഐ ഒതുക്കിത്തീർക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം. സിഐയെ ചുമതലകളിൽ നിന്നും മാറ്റി എന്ന് ഇന്നലെ പൊലീസ് അറിയിച്ചിരുന്നുവെങ്കിലും അത് ശരിയല്ലെന്ന് പിന്നീട് വ്യക്തമായി.ഇന്നും ആലുവ പോലീസ് സ്റ്റേഷനിൽ അദ്ദേഹം ഡ്യൂട്ടിക്ക് ഹാജരായതോടെ പ്രതിപക്ഷം സ്റ്റേഷൻ ഉപരോധിച്ചു സമരം തുടങ്ങി.

സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവജന സംഘടനകൾ ഇന്നും ആലുവ പോലീസ് സ്റ്റേഷനിലേക്കു മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ ഡിഐജിയുടെ വാഹനം തടഞ്ഞു. തുടർന്ന് നേതാക്കളുമായി ഡി ഐ ജി നീരവ് കുമാർ ഗുപ്ത ചർച്ച നടത്തി. യുവമോർച്ചയുടെ മാർച്ചിലും സംഘർഷമുണ്ടായി. അതേസമയം ആലുവ സിഐയെ സ്റ്റേഷൻ ചുമതലകളിൽ നിന്നും മാറ്റിയിട്ടില്ല എന്ന് എറണാകുളം എസ് പി കെ കാർത്തിക അറിയിച്ചു.സ്റ്റേഷൻ ഹൗസ് ഓഫീസർ ആയ സുധീർകുമാർ എൻറെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന റിപ്പോർട്ട് ആണ് ഡിവൈഎസ്പി സമർപ്പിച്ചിട്ടുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button