തൃശൂര്‍: കേരളീയ വേഷത്തില്‍ ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും കേന്ദ്ര മന്ത്രി വി മുരളീധരനും കേരളീയ വേഷത്തില്‍ തന്നെ പ്രധാനമന്ത്രിയെ അനുഗമിച്ചു. നൂറ്റിയൊന്നു കിലോ താമര കൊണ്ട് തുലാഭാരവും കളഭചാര്‍ത്ത് ഉള്‍പ്പെടെയുള്ള വഴിപാടുകളും നടത്തി.
മുണ്ടും മേല്‍മുണ്ടും ധരിച്ചാണ് മോദി ക്ഷേത്ര ദര്‍ശനത്തിന് വന്നത്. രാവിലെ കൊച്ചിയില്‍ നിന്ന് പ്രത്യേക ഹെലികോപ്റ്ററില്‍ ഗുരുവായൂരില്‍ ഇറങ്ങി ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ ശേഷമാണ് അദ്ദേഹം ക്ഷേത്രത്തിലേക്ക് എത്തിയത്. പൂര്‍ണ്ണകുംഭം നല്‍കിയാണ് ഗുരുവായൂര്‍ ദേവസ്വം അധികൃതര്‍ പ്രധാനമന്ത്രിയെ വരവേറ്റത്. കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് ഗുരുവായൂരില്‍ സജ്ജമാക്കിയിരുന്നത്.
രണ്ടാമതായി പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള മോദിയുടെ ആദ്യ പൊതുപരിപാടിയാണ് ഗുരുവായൂരിലേത്. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന നാലാമത്തെ പ്രധാനമന്ത്രി എന്ന നേട്ടവുമാണ് മോദി സ്വന്തമാക്കിയിരിക്കുന്നത്. ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, നരസിംഹറാവു എന്നിവരാണ് മോദിക്ക് മുമ്പേ ഗുരുവായൂരിലെത്തിയത്.
#WATCH Kerala: Prime Minister Narendra Modi offers prayers at Sri Krishna Temple in Guruvayur of Thrissur. pic.twitter.com/HB98hDQAFk
— ANI (@ANI) June 8, 2019