CrimeKeralaNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; നാല് യുവാക്കൾ കൂടി അറസ്റ്റിൽ

ഓയൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ നാലു യുവാക്കൾ കൂടി അറസ്റ്റിൽ ആയിരിക്കുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 11 ആയിരിക്കുകയാണ്. പെൺകുട്ടിയുടെ സഹോദരനെ കൂടാതെ വെളിയം ചൂരക്കോട് പനച്ചി വിളവീട്ടിൽ വിഷ്ണു (19), മാരൂർ പാറവിള പുത്തൻവീട്ടിൽ അനന്ദു പ്രസാദ്(19) പോച്ചക്കുളം പ്രസൂൺ നിവാസിൽ പ്രവീൺ (20) എന്നിവരെയാണ് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ 29 ന് പ്ലസ് വൺ വിദ്യാർഥിനിയായ പെൺകുട്ടിയെ കാണാനില്ലെന്ന് രക്ഷാകർത്താക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button