32.6 C
Kottayam
Sunday, November 17, 2024
test1
test1

 ഐ പിയിലുടെ സുരക്ഷാമാർഗങ്ങൾ വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ

Must read

ഡൽഹി:സ്റ്റേഷനുകളിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. റെയിൽവേ മന്ത്രാലയം രാജ്യത്തുടനീളമുള്ള സ്റ്റേഷനുകളിൽ ഇന്റർനെറ്റ് പ്രോട്ടോക്കോൾ (ഐപി) അടിസ്ഥാനമാക്കിയുള്ള വീഡിയോ നിരീക്ഷണ സംവിധാനം (വിഎസ്എസ്) സ്ഥാപിച്ചു തുടങ്ങി.റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷ വർധിപ്പിക്കുന്നതിനായുള്ള പ്രധാന ചുവടുവയ്പ്പായാണ് പുതിയ നീക്കം.  നിർഭയ ഫണ്ടിന് കീഴിലാണ് ഈ പദ്ധതി ഉൾപ്പെടുത്തിയിരിക്കുന്നത്. റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള മിനി രത്ന കേന്ദ്ര ഗവൺമെന്റ് പൊതുമേഖലാ സ്ഥാപനമായ (പിഎസ്യു) റെയിൽടെല്ലിനെയാണ് ഇതിന്റെ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.

പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ പ്രധാന 756  സ്റ്റേഷനുകളെ എ1, എ, ബി, സി, ഡി എന്നിങ്ങനെ തിരിച്ചായിരിക്കും പദ്ധതി തീർക്കുന്നത്. 2023 ജനുവരിയിൽ ഇത് പൂർത്തിയാക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. ബാക്കിയുള്ള സ്റ്റേഷനുകൾ പദ്ധതി നടപ്പാക്കലിന്റെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തും.

“ഗതാഗതത്തിന്റെ പ്രധാന കേന്ദ്രങ്ങളായ റെയിൽവേ സ്റ്റേഷനുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി, ഇന്ത്യൻ റെയിൽവേ സ്റ്റേഷനുകളിൽ, അതായത് വെയിറ്റിംഗ് ഹാളുകളിൽ, റിസർവേഷൻ കൗണ്ടറുകളിൽ ഇന്റർനെറ്റ് പ്രോട്ടോക്കോൾ (ഐപി) അടിസ്ഥാനമാക്കിയുള്ള വീഡിയോ നിരീക്ഷണ സംവിധാനം (വിഎസ്എസ്) സ്ഥാപിക്കുന്നതിനുള്ള  ഒരുക്കത്തിലാണ്. പാർക്കിംഗ് ഏരിയകൾ, പ്രധാന കവാടം/ എക്സിറ്റ്, പ്ലാറ്റ്ഫോമുകൾ, ഫുട്ട് ഓവർ ബ്രിഡ്ജുകൾ, ബുക്കിംഗ് ഓഫീസുകൾ മുതലായ ഇടങ്ങളിലാണ് ക്യാമറ സ്ഥാപിക്കുന്നത്.” എന്ന് റെയിൽവേ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്ഥാവനയിൽ പറയുന്നുണ്ട്.

ഏറ്റവും ആധുനികമായ സോഫ്റ്റ്‌വെയറും ഹാർഡ്‌വെയറും  ഉപയോഗിച്ച് പദ്ധതി വേഗത്തിൽ നടപ്പാക്കാനാണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം. സിസിടിവികൾ ഒപ്റ്റിക്കൽ ഫൈബർ കേബിളിലൂടെ ആയിരിക്കും പ്രവർത്തിക്കുക. സിസിടിവി ക്യാമറകളുടെ വീഡിയോ ഫീഡ് ലോക്കൽ ആർപിഎഫ് പോസ്റ്റുകളിൽ മാത്രമല്ല, ഡിവിഷണൽ, സോണൽ തലങ്ങളിലെ കേന്ദ്രീകൃത സിസിടിവി കൺട്രോൾ റൂമുകളിലും ദൃശ്യമാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പ്രവർത്തനക്ഷമമാക്കിയ വീഡിയോ അനലിറ്റിക്‌സ് സോഫ്‌റ്റ്‌വെയറും ഫേഷ്യൽ റെക്കഗ്‌നിഷൻ സോഫ്‌റ്റ്‌വെയറും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇത് വഴി നീരിക്ഷണ വിധേയമാകേണ്ടവർ സ്റ്റേഷൻ പരിസരത്ത് കടക്കുമ്പോൾ തന്നെ അറിയാൻ കഴിയും. ഏത് വെബ് ബ്രൗസറിൽ നിന്നും അംഗീകൃത ഉദ്യോഗസ്ഥർക്ക് കാണാൻ കഴിയുന്ന തരത്തിൽ ക്യാമറകൾ, സെർവറുകൾ, യുപിഎസ്, സ്വിച്ചുകൾ എന്നിവ നിരീക്ഷിക്കുന്നതിനുള്ള നെറ്റ്‌വർക്ക് മാനേജ്‌മെന്റ് സിസ്റ്റവും (എൻഎംഎസ്) മന്ത്രാലയം നൽകിയിട്ടുണ്ട്.

റെയിൽവേ പരിസരത്ത് പരമാവധി കവറേജ് ഉറപ്പാക്കാനായി ഡോം ടൈപ്പ്, ബുള്ളറ്റ് തരം, പാൻ ടിൽറ്റ് സൂം തരം, അൾട്രാ എച്ച്ഡി- 4കെ എന്നിങ്ങനെ നാല് തരം ഐപി ക്യാമറകളാണ് സ്ഥാപിക്കുന്നത്.  സിസിടിവി ക്യാമറകളിൽ നിന്നുള്ള വീഡിയോ ഫീഡുകളുടെ റെക്കോർഡിംഗ് 30 ദിവസത്തേക്ക് സൂക്ഷിക്കുകയും ചെയ്യും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ഇന്ത്യക്കാരായ സ്ത്രീകൾ പ്രസവിക്കാനായി മാത്രം കാനഡയിലെത്തുന്നു’ രൂക്ഷ വിമർശനവുമായി യുവാവ്

ഒട്ടാവ് : ഇന്ത്യക്കാർക്കെതിരെ രൂക്ഷവിമർശനവുമായി കാനഡക്കാരന്റെ വീഡിയോ. ഇന്ത്യയിലെ സ്ത്രീകൾ പ്രസവിക്കാനായി മാത്രം കാനഡയിലേക്ക് വരുന്നുവെന്നാണ് വിമർശനം. ചാഡ് ഇറോസ് എന്നയാളാണ് എക്സിൽ ഇന്ത്യക്കാരെ വിമർശിച്ചുകൊണ്ട് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കാനഡയിലെ ആശുപത്രികൾ ഇന്ത്യക്കാരായ...

എഎപി നേതാവ് കൈലാഷ് ഗെഹ്‌ലോത് പാർട്ടി വിട്ടു, മന്ത്രിസ്ഥാനം രാജിവെച്ചു;ബിജെപിയിലേക്കെന്ന് സൂചന

ന്യൂഡല്‍ഹി: ഡല്‍ഹി മന്ത്രിയും ആം ആദ്മി പാര്‍ട്ടി മുതിര്‍ന്ന നേതാവുമായ കൈലാഷ് ഗെഹ്‌ലോത് പാര്‍ട്ടിയില്‍ നിന്നും മന്ത്രിസഭയില്‍നിന്നും രാജിവച്ചു. എ.എ.പി മന്ത്രിസഭയില്‍ ഗതാഗതം, ഐടി, വനിതാശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കൈലാഷ് മുഖ്യമന്ത്രിക്ക് രാജിക്കത്ത്...

പുതു ചരിത്രം! ഹൈപ്പർ സോണിക് മിസൈൽ പരീക്ഷണം വിജയം;എലൈറ്റ് ക്ലബ്ബിൽ ഇന്ത്യയും

ന്യൂഡല്‍ഹി: ശബ്ദാതിവേഗ മിസൈല്‍ ടെക്‌നോളജിയില്‍ പുതുചരിത്രം രചിച്ച് ഇന്ത്യ. ഒഡീഷയിലെ അബ്ദുള്‍ കലാം ദ്വീപിലെ മിസൈല്‍ പരീക്ഷണ കേന്ദ്രത്തില്‍ നിന്ന് ദീര്‍ഘദൂര ഹൈപ്പര്‍ സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരിക്കുകയാണ് ഇന്ത്യ. പ്രതിരോധ ഗവേഷണ...

നയൻതാരയ്ക്കെതിരെ സൈബർ ആക്രമണം, ധനുഷിനെ ന്യായീകരിച്ച് ആരാധകർ, സിനിമാ താരങ്ങളുടെ പിന്തുണ നയൻസിന്

ചെന്നൈ : തമിഴ് നടൻ ധനുഷിനെതിരെ പരസ്യമായി വിമർശനമുന്നയിച്ച നടി നയൻതാരക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം. ധനുഷിനെ ന്യായീകരിച്ച് സമൂഹമാധ്യമങ്ങളിൽ ഹാഷ്ടാഗുകൾ പ്രത്യക്ഷപ്പെട്ടു. ധനുഷ് നിര്‍മ്മാതാവായ ‘നാനും റൗഡി താൻ’ സിനിമയിലെ ഭാഗങ്ങൾ...

പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോയ കെഎസ്ആർടിസി ബസിൽ തീപിടുത്തം; ബസ് പൂര്‍ണമായി കത്തി നശിച്ചു

പത്തനംതിട്ട: പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ച് അപകടം. ബസ് പൂർണമായും കത്തി നശിച്ചു. ​ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. ആർക്കും പരിക്കൊന്നുമില്ല.  രാവിലെ അഞ്ചേകാലോടെ അട്ടത്തോട് ഭാ​ഗത്താണ് അപകടമുണ്ടായത്....

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.