KeralaNews

മന്ത്രി കെ രാധാകൃഷ്ണന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

ആറ്റിങ്ങല്‍: മന്ത്രി കെ രാധാകൃഷ്ണന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മന്ത്രിക്ക് പരിക്കില്ല.

ദേശീയപാതയില്‍ ആലംകോട് കൊച്ചുവിള പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് തൃശൂര്‍ക്ക് പോവുകയായിരുന്നു മന്ത്രിയുടെ വാഹനത്തില്‍ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു.

ഇടിച്ച വാഹനത്തിലെ യാത്രക്കാര്‍ക്കും പരിക്കില്ല. പൊലീസിനെ വിവരമറിയിച്ചതിന് ശേഷം മന്ത്രി അതേ വാഹനത്തില്‍ തൃശൂരിലേക്ക് തിരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button