KeralaNews

എം ജി ബിരുദ പ്രവേശനം: സാധ്യതാ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

കോട്ടയം:മഹാത്മാഗാന്ധി സർവ്വകലാശാല ഓൺലൈൻ ഏകജാലക ബിരുദ പ്രവേശനത്തിനുള്ള സാധ്യതാ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് cap.mgu.ac.in എന്ന വെബ് സൈറ്റിൽ പരിശോധിക്കാം.

അപേക്ഷകർക്ക് ഓൺലൈൻ അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നതിനും ഓപ്‌ഷനുകൾ ഒഴിവാക്കുന്നതിനും കൂട്ടിച്ചേർക്കുന്നതിനും പുനഃ:ക്രമീകരിക്കുന്നതിനുമുള്ള അവസരം ആഗസ്റ്റ് 24ന് വൈകിട്ട് നാല് മണി വരെ ഉണ്ടായിരിക്കും. നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള സൗകര്യവും 24 ന് വൈകിട്ട് നാല് മണി വരെ ലഭിക്കും. ആദ്യ അലോട്മെന്റ് ലിസ്റ്റ് ആഗസ്റ്റ് 27നു പ്രസിദ്ധീകരിക്കും.

ആഗസ്റ്റ് 13 വരെ അറുപത്തി എണ്ണായിരത്തിലധികം പേരാണ് ബിരുദ പ്രവേശനത്തിന് ഓൺലൈനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ ആറായിരത്തോളം അപേക്ഷകരുടെ വർദ്ധന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button