FootballNewsSports

മെസി ഇന്റര്‍ മയാമി അരങ്ങേറ്റം അടുത്തമാസം, തിയതി പുറത്ത്, ടിക്കറ്റുകള്‍ വിറ്റുപോയത് വന്‍ തുകയ്ക്ക്

മയാമി: ഇതിഹാസതാരം ലിയോണല്‍ മെസി, അടുത്ത മാസം 21ന് ഇന്റര്‍ മയാമിയില്‍ അരങ്ങേറ്റം കുറിച്ചേക്കും. ഒരു മാസത്തെ അവധിക്ക് ശേഷമാകും മെസ്സി അമേരിക്കന്‍ ക്ലബ്ബിലെത്തുക. ക്രൂസ് അസൂളായിരിക്കും ആദ്യമത്സരത്തില്‍ എതിരാളി. കരാര്‍ വാര്‍ത്തകള്‍ പുറത്തുവന്നതോടെ മെസിയുടെ അരങ്ങേറ്റ മത്സരത്തിനുള്ള ടിക്കറ്റുകള്‍ വന്‍തുകയ്ക്കാണ് റീസെയ്ല്‍ നടക്കുന്നത്. 

ഈ മാസം 30 വരെ പിഎസ്ജിയുമായി മെസ്സിക്ക് കരാറുണ്ട്. ജൂലൈ അഞ്ച് മുതലാണ് അമേരിക്കന്‍ ലീഗില്‍ ട്രാന്‍സ്ഫര്‍ വിപണി തുടങ്ങുന്നത്. അതിനാല്‍ ജൂലൈ അഞ്ചിന് ശേഷമേ കരാറില്‍ ഒപ്പിടാനാകൂ. നിലവില്‍ 15 ടീമുകളുള്ള എംഎല്‍എസ് ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ ഏറ്റവും അവസാന സ്ഥാനത്താണ് ഇന്റര്‍ മയാമി. 16 മത്സരങ്ങളില്‍ 11ലും തോറ്റ ഇന്റര്‍ മയാമി മെസിയിലൂടെ മുന്നേറാമെന്ന പ്രതീക്ഷയിലാണ്.

മേജര്‍ ലീഗ് സോക്കറിലെ ടീമായ ഇന്റര്‍ മയാമിലേക്ക് പോവുകയാണെന്ന് മെസി തന്നെയാണ് സ്ഥിരീകരിച്ചു. തന്റെ പ്രിയപ്പെട്ട തട്ടകമായ ബാഴ്‌സലോണിയിലേക്കുള്ള മടങ്ങിവരവ് ചര്‍ച്ചയില്‍ നില്‍ക്കുമ്പോള്‍ വളരെ വേഗം ഇന്റര്‍ മിയാമിയിലേക്ക് പോകാനുള്ള തീരുമാനം എന്തു കൊണ്ട് സ്വീകരിച്ചു എന്നടക്കം മെസി പറഞ്ഞിരുന്നു. 

ബാഴ്സയിലേക്കുള്ള തിരിച്ചുവരവ് സ്വപ്നം കണ്ടിരുന്നോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു താരത്തിന്റെ ഉത്തരം. പക്ഷേ, അത് സംഭവിക്കുമെന്ന് തനിക്ക് ഒരിക്കലും ഉറപ്പുമുണ്ടായിരുന്നില്ല. കാരണം രണ്ട് വര്‍ഷം മുമ്പ് 2021 ഓഗസ്റ്റിലെ സംഭവിച്ച കാര്യങ്ങള്‍ ഇപ്പോഴും ഓര്‍മ്മയിലുണ്ടെന്ന് മെസി പറഞ്ഞു. ഒരുഘട്ടത്തിലും പണം തനിക്കൊരു പ്രശ്‌നമായിരുന്നില്ല. ബാഴ്സലോണയുമായി കരാര്‍ ചര്‍ച്ച നടന്നിട്ടില്ല.

അവര്‍ ഒരു നിര്‍ദ്ദേശം അയച്ചു, പക്ഷേ ഒരിക്കലും ഒരു ഔദ്യോഗിക, രേഖാമൂലം ഒപ്പിട്ട നിര്‍ദ്ദേശമായിരുന്നില്ല എന്നും മെസി കൂട്ടിച്ചേര്‍ത്തു. പണത്തിന്റെ പ്രശ്നമായിരുന്നെങ്കില്‍ അറേബ്യയിലോ മറ്റെവിടെയെങ്കിലുമോ പോകുമായിരുന്നു. ബാഴ്‌സയിലേക്കുള്ള മടങ്ങിവരവിന് ലാ ലിഗ പച്ചക്കൊടി കാട്ടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധിച്ചിരുന്നു. പക്ഷേ, തിരിച്ചുവരവ് സാധ്യമാക്കുന്നതിന് ഒരുപാട് കാര്യങ്ങള്‍ ഇപ്പോഴും നഷ്ടപ്പെടുത്തേണ്ടി വരുമെന്നുള്ളതാണ് സത്യമെന്നും മെസി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker