FootballNewsSports

പണം കണ്ട് മഞ്ഞളിച്ചിട്ടില്ല, എന്തുകൊണ്ട് ഇന്റർ മിയാമിലേക്ക് വിശദീകരണവുമായി മെസി

പാരീസ്: ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച ട്രാൻസ്ഫർ വാർത്ത പുറത്ത് വന്നതിന് പിന്നാലെ അമേരിക്കയിലേക്കുള്ള കൂടുമാറ്റത്തെ കുറിച്ച് മനസ് തുറന്ന് ലിയോണൽ മെസി. എംഎൽഎസിലെ ഇന്റർ മിയാമിലേക്ക് പോവുകയാണെന്ന് മെസി തന്നെ സ്ഥിരീകരിച്ചു. തന്റെ പ്രിയപ്പെട്ട തട്ടകമായ ബാഴ്സലോണിയിലേക്കുള്ള മടങ്ങിവരവ് ചർച്ചയിൽ നിൽക്കുമ്പോൾ വളരെ വേ​ഗം ഇന്റർ മിയാമിയിലേക്ക് പോകാനുള്ള തീരുമാനം എന്തു കൊണ്ട് സ്വീകരിച്ചു എന്നടക്കം മെസി വിശദീകരിച്ചു.

ബാഴ്‌സയിലേക്കുള്ള തിരിച്ചുവരവ് സ്വപ്നം കണ്ടിരുന്നോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു താരത്തിന്റെ ഉത്തരം. പക്ഷേ, അത് സംഭവിക്കുമെന്ന് തനിക്ക് ഒരിക്കലും ഉറപ്പുമുണ്ടായിരുന്നില്ല. കാരണം രണ്ട് വർഷം മുമ്പ് 2021 ഓഗസ്റ്റിലെ സംഭവിച്ച കാര്യങ്ങൾ ഇപ്പോഴും ഓർമ്മയിലുണ്ടെന്ന് മെസി പറഞ്ഞു. ഒരുഘട്ടത്തിലും പണം തനിക്കൊരു പ്രശ്നമായിരുന്നില്ല. ബാഴ്‌സലോണയുമായി കരാർ ചർച്ച നടന്നിട്ടില്ല.

അവർ ഒരു നിർദ്ദേശം അയച്ചു, പക്ഷേ ഒരിക്കലും ഒരു ഔദ്യോഗിക, രേഖാമൂലം ഒപ്പിട്ട നിർദ്ദേശമായിരുന്നില്ല എന്നും മെസി കൂട്ടിച്ചേർത്തു. പണത്തിന്റെ പ്രശ്‌നമായിരുന്നെങ്കിൽ അറേബ്യയിലോ മറ്റെവിടെയെങ്കിലുമോ പോകുമായിരുന്നു. ബാഴ്സയിലേക്കുള്ള മടങ്ങിവരവിന് ലാ ലിഗ പച്ചക്കൊടി കാട്ടുന്നതായുള്ള റിപ്പോർട്ടുകൾ ശ്രദ്ധിച്ചിരുന്നു. പക്ഷേ,  തിരിച്ചുവരവ് സാധ്യമാക്കുന്നതിന് ഒരുപാട് കാര്യങ്ങൾ ഇപ്പോഴും നഷ്ടപ്പെടുത്തേണ്ടി വരുമെന്നുള്ളതാണ് സത്യം.

ടീമിലെ കളിക്കാരെ വിൽക്കുന്നതിനോ അവരുടെ ശമ്പളം കുറയ്ക്കുന്നതിനോ കാരണമാകാനോ അതിന്റെ  ഉത്തരവാദിത്തം ഏറ്റെടുക്കാനോ ആ​ഗ്രഹിക്കുന്നില്ലെന്നും മെസി വ്യക്തമാക്കി. ബാഴ്‌സയിലേക്ക് മടങ്ങാൻ ശരിക്കും ആഗ്രഹമുണ്ടായിരുന്നു. അത് തന്റെ സ്വപ്നം തന്നെയായിരുന്നു. എന്നാൽ രണ്ട് വർഷം മുമ്പ് സംഭവിച്ചത് പോലെ തന്റെ ഭാവി മറ്റൊരാളുടെ കൈകളിൽ ഏൽപ്പിച്ച് വീണ്ടും അതേ അവസ്ഥയിൽ നിൽക്കാൻ ആ​ഗ്രഹിക്കുന്നില്ലെന്നും മെസി പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker