റിയാദ്: ലോക ഫുട്‌ബോള്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയുടെ ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സി റിയാദിലെ അല്‍ ഹിലാല്‍ ക്ലബ്ബുമായി ഉടന്‍ ട്രാന്‍സ്ഫര്‍ കരാര്‍ ഒപ്പിടുമെന്ന് റിപ്പോര്‍ട്ട്. സൗദി ഗസറ്റ് ദിനപ്പത്രമാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് അന്തിമ രൂപം നല്‍കുന്നതിനായി നിലവില്‍ ഫ്രഞ്ച് തലസ്ഥാനത്ത് എത്തിയിട്ടുള്ള സൗദി ക്ലബ് അധികൃതരുടെ സാന്നിധ്യത്തില്‍ ചരിത്രപരമായ കരാറിന്റെ ഒപ്പ് വയ്ക്കും പാരീസില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. പിഎസ്ജിയില്‍ നിന്ന് വിരമിക്കുന്നതുമായി ബന്ധപ്പെട്ട മെസ്സിയുടെ ഔപചാരിക പ്രഖ്യാപനത്തിന് ശേഷം 24 മണിക്കൂറിനുള്ളിലാണ് സൗദി ക്ലബ്ബുമായി കരാര്‍ ഒപ്പിടുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
ഏഴ് തവണ ബാലണ്‍ ഡി ഓര്‍ ജേതാവായ മെസ്സി, പാരിസില്‍ വച്ച് കരാര്‍ ഒപ്പുവച്ച് 48 മണിക്കൂറിനകം സൗദി തലസ്ഥാനത്ത് എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കരാറിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പിനു വേണ്ടിയാണിത്. റിയാദില്‍ വച്ചാല്‍ താന്‍ അല്‍ ഹിലാലിലേക്ക് ചേക്കേറുകയാണെന്ന കാര്യം മെസ്സി ഔദ്യോഗികമായി പ്രഖ്യാപിക്കുക. അതേസമയം, സൗദി ക്ലബ്ബുമായുള്ള കരാറിന്റെ മൂല്യവും താരത്തിന്റെ ശമ്പളവും ഇതുവരെ അന്തിമമാക്കിയിട്ടില്ലെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി ഗസറ്റ് ചൂണ്ടിക്കാട്ടി.
ഈ മാസം പിഎസ്ജി വിടുമ്പോള്‍ റിയാദ് ക്ലബ്ബില്‍ നിന്ന് പ്രതിവര്‍ഷം 400 മില്യണ്‍ ഡോളറിന്റെ മെഗാ കരാറില്‍ അര്‍ജന്റീന താരം ഒപ്പുവയ്ക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ കരാര്‍ യാഥാര്‍ഥ്യമാവുന്നതോടെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായി മെസ്സി മാറും. സൗദിക്കു വേണ്ടി തന്നെ കളിക്കുന്ന പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വരുമാനത്തെ മറികടക്കുന്നതായിരിക്കും മെസ്സിയുടെ കരാര്‍.
ഈ വര്‍ഷം ജനുവരിയിലാണ് അല്‍ നാസര്‍ ക്ലബ്ബില്‍ ക്രിസ്റ്റിയാനോ റൊണാര്‍ഡോ ചേര്‍ന്നത്. മെസ്സി ഈ ഭീമന്‍ ഓഫര്‍ സ്വീകരിക്കുകയാണെങ്കില്‍, ലോക ഫുട്ബോളിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ അവരുടെ പ്രൊഫഷണല്‍ ലീഗ് ടൂര്‍ണമെന്റുകളില്‍ കളിക്കുന്നുവെന്നത് സൗദി അറേബ്യന്‍ ഫുട്‌ബോളിന് വലിയ ഉത്തേജനമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ക്ലബ്ബ് ഫുട്‌ബോളിന്റെ ശ്രദ്ധാ കേന്ദ്രമായി ഇതോടെ സൗദി മാറും.
പാരീസ് സെന്റ് ജര്‍മ്മന്‍ (പിഎസ്ജി) വിടുമെന്ന് മെസ്സി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇഎസ്പിഎന്‍ ചാനലുമായി നടത്തിയ സംഭാഷണത്തിലാണ് മെസ്സി ഇക്കാര്യം പ്രഖ്യാപിച്ചത്. ‘പിഎസ്ജിയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. ഈ ടീമിലും നല്ല കളിക്കാര്‍ക്കൊപ്പവും കളിക്കുന്നത് ഞാന്‍ ശരിക്കും ആസ്വദിച്ചു.