ടെലിവിഷന്‍ അവതാരക മെറിന്റെ മരണം കൊലപാതകം: പരാതിയുമായി മാതാപിതാക്കള്‍
കൊച്ചി: ടെലിവിഷന്‍ അവതാരക മെറിന്‍ ബാബുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മാതാപിതാക്കള്‍ രംഗത്ത്. മകളുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് മാതാപിതാക്കള്‍ പരാതി നല്‍കി. 2018 നവംബര്‍ ഒന്‍പതിനാണ് എറണാകുളം വരാപ്പുഴ സ്വദേശിനിയായ മെറിന്‍ ബാബുവിനെ ആലപ്പുഴയിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
2014 ലായിരുന്നു ബാങ്ക് ഉദ്യോഗസ്ഥനും തിരൂര്‍ സ്വദേശിയുമായ അഭിലാഷും മെറിനും വിവാഹിതരായത്. സംഭവ ദിവസം മെറിന് ചെറിയ അപകടം പറ്റിയെന്നും ഉടനെ വരണമെന്നും അഭിലാഷിന്റെ സുഹൃത്തുക്കള്‍ അറിച്ചതനുസരിച്ചാണ് ആലപ്പുഴയിലെത്തിയപ്പോഴാണ് മെറിന്റെ മരണ വിവരം ഇവര്‍ അറിയുന്നത്. മകളുടെ മൃതദേഹത്തില്‍ കൈകളില്‍ മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു. സുഹൃത്തുക്കളുമായി വീട്ടിലെത്തി മദ്യപിക്കുന്നത് സംബന്ധിച്ച് മെറിനും ഭര്‍ത്താവും തമ്മില്‍ വഴക്കിടാറുണ്ടായിരുന്നെന്ന് മാതാപിതാക്കള്‍ പറയുന്നു.
മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മുറിയിലെ ഫാനില്‍ തൂങ്ങി മരിക്കാനുള്ള ഉയരം മെറിനില്ലായിരുന്നുവെന്നും അമ്മ പറയുന്നു. മകളുടെ മരണശേഷം മെറിന്റെ ഭര്‍ത്താവോ ബന്ധുക്കളോ ഇവരുമായി ബന്ധപ്പെടാത്തതും സംശയത്തിനിടയാക്കിയെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മെറിന്റെ ശരീരത്തില്‍ കണ്ട മുറിവുകള്‍ സംബന്ധിച്ച് പൂര്‍ണമായ വിവരങ്ങള്‍ ഇല്ലെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ പുനരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍, പ്രാഥമിക അന്വേഷണത്തില്‍ ദുരൂഹത കണ്ടെത്തിയിട്ടില്ലായിരുന്നെന്നും പുതിയ പരാതിയുടെ അടിസ്ഥാനത്തില്‍ പുനരന്വേഷണം നടത്തുമെന്നും ആലപ്പുഴ സൗത്ത് പോലീസ് അറിയിച്ചു.