33.3 C
Kottayam
Friday, April 19, 2024

ചരിത്രം സൃഷ്ടിയ്ക്കുന്ന ചോരക്കപ്പ് വിപ്ലവം,പെണ്‍ സുഹൃത്തിന് ജന്‍മദിനത്തില്‍ മെന്‍സ്ട്രല്‍ കപ്പ് സമ്മാനം നല്‍കാം,യുവാവിന്റെ ശ്രദ്ധേയമായി യുവാവിന്റെ കുറിപ്പ്

Must read

 

കൊച്ചി: ആര്‍ത്തവകാല ശുചിത്വത്തിനായി സ്ത്രീകള്‍ക്കായി 5000 മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്യുന്ന ആലപ്പുഴ നഗരസഭയുടെ തിങ്കള്‍ പദ്ധതി സോഷ്യല്‍ മീഡിയ നിറഞ്ഞ കയ്യടിയാണ് നല്‍കുന്നത്.മെന്‍സ്ട്രല്‍ കപ്പുകളേക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൊഴുക്കുമ്പോളും. ഇതിലൂടെയുണ്ടാവുന്ന സാമ്പത്തിക-പരിസ്ഥിതി നേട്ടങ്ങള്‍ വലുതാണ്.പെണ്‍സുഹൃത്തുക്കള്‍ക്ക് മെന്ടസ്ട്രല്‍ കപ്പുകള്‍ സമ്മാനമായി നല്‍കണമെന്ന ആഹ്വാനവുമായാണ് പി.കെ.മുഹമ്മദ് ഹാത്തീഫ് എന്നയുവാവ് രംഗത്തെത്തിയിരിയ്ക്കുന്നത്.

പി.കെ.മുഹമ്മദ് ഹാത്തീഫിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ
ഞാന്‍ ഇന്നൊരു തീരുമാനമെടുത്തു…

എന്റെ ഏറ്റവും അടുത്ത പെണ്‍സുഹൃത്തിന് അവളുടെ ജന്മദിനത്തില്‍ ഗിഫ്റ്റായി ഇത്തവണ മെന്‍സ് ട്രല്‍ കപ്പ് തന്നെ വാങ്ങിക്കൊടുക്കും…

പാഡ്മാന്‍ എന്ന് നമ്മള്‍ ഇന്ത്യക്കാര്‍ വിശേഷിപ്പിക്കുന്ന അരുണാചലം മുരുകാനന്ദനെ കുറിച്ച് ചെറുപ്പത്തില്‍ വായിച്ചിരുന്നു. ഒരു പുരുഷന്‍ തന്റെ ഒരായുസ് മുഴുവന്‍ കുറഞ്ഞ നിരക്കില്‍ സാനിറ്ററി നാപ്കിന്‍ നിര്‍മിക്കാനുള്ള പോരാട്ടത്തിലായിരുന്നു. ഇറച്ചിക്കടയില്‍ നിന്നും രക്തം കുപ്പിയിലാക്കി തന്റെ വയറിനടിയില്‍ കെട്ടി വെച്ചാണ് അരുണാചലം അന്ന് തന്റെ പരീക്ഷണത്തില്‍ വിജയിച്ചത്. അരുണാചലത്തിന് വട്ടാണെന്ന് പറഞ്ഞ് ഭാര്യയും, എന്തിന് കുടുംബം പോലും അദ്ദേഹത്തെ പുറത്താക്കി. പക്ഷെ ഇന്ന് ലോകം അറിയപ്പെടുന്ന ഒരു വിപ്ലവനായകനാണ് അദ്ദേഹം. അതെ പാഡ്മാന്‍… കുറഞ്ഞ ചിലവില്‍ ഇന്ത്യയിലെ ഗ്രാമാന്തരങ്ങളിലെ സ്ത്രീകള്‍ക്ക് സാനിറ്ററി പാഡ് വിതരണം ചെയ്യുന്ന പാഡ്മാന്‍.

അരുണാചലത്തിന്റെ കഥ വായിച്ചപ്പോള്‍ അന്നെനിക്ക് വന്ന സംശയമായിരുന്നു …എത്ര വില കുറവാണെങ്കിലും ഒരു സ്ത്രീക്ക് എത്ര പാഡ് ഒരു ദിവസം വേണമെന്ന് ?. അപ്പോള്‍ പീരിയഡ് സാവുന്ന ഏഴ് ദിവസങ്ങളില്‍ അവര്‍ എത്ര പാഡ് ഉപയോഗിക്കും? ഉപയോഗ ശേഷം ഇത് എന്ത് ചെയ്യും? വലിച്ചെറിയുമ്പോഴുള്ള അപകടം എന്താവും? ഈ പാഡ് വീണ്ടും ഉപയോഗിക്കാന്‍ സാധിച്ചെങ്കില്‍ !

അങ്ങനെയിരിക്കെയാണ് ഫേസ് ബുക്കില്‍ മെന്‍സ്ട്രല്‍ കപ്പിനെ കുറിച്ച് പല പെണ്‍ സുഹൃത്തുക്കളും ചിത്ര സഹിതം പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയത്. അപ്പോള്‍ അതെ കുറിച്ച് അറിയാനായി ഗൂഗിളിലും, യൂ ട്യൂബിലും സെര്‍ച്ച് ചെയ്തു. അതേ കുറിച്ച് വിശദമായി പഠിച്ചു. ഒരെണ്ണം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തു. പാക്ക് പൊളിച്ച് വിശദമായി നേരിട്ട് തന്നെ കാര്യങ്ങള്‍ മനസിലാക്കി. ശേഷം അറിയാവുന്ന അടുത്തിടപഴകുന്ന പെണ്‍സുഹൃത്തുക്കള്‍ക്ക് ഇതേ കുറിച്ച് പറഞ്ഞ് കൊടുത്തു. ചിലര്‍ വാങ്ങി ഉപയോഗിച്ച് പരസ്യമായി തന്നെ ഫേസ്ബുക്കിലും പൊതു ഇടങ്ങളിലും നല്ല അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. വീണ്ടും വീണ്ടും പലരോടും ഇത് സജസ്റ്റ് ചെയ്തു. അതെല്ലാം രഹസ്യമായിരുന്നു. പക്ഷെ ഇന്നിതാ ഇവിടെ പരസ്യമായി തന്നെ സ്ത്രീകള്‍ക്കായി മെന്‍സ് ട്രല്‍ കപ്പുമായി ഒരു നഗരസഭ രംഗത്തു വന്നിരിക്കുകയാണ്.

ആലപ്പുഴ നഗരസഭയാണ് ഒരു വിപ്ലവത്തിലേക്ക് കാലെടുത്ത് വെച്ചിരിക്കുന്നത്. സ്ത്രീകള്‍ക്ക് ആര്‍ത്തവകാലത്തുപയോഗിക്കുന്നതിന് സൗജന്യമായി മെന്‍സ്ട്രല്‍ കപ്പ് നല്‍കുന്ന ‘ തിങ്കള്‍ ‘ എന്ന പദ്ധതിയാണത്.

പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ ബാക്കിയായ ചാക്ക് കണക്കിന് ഉപയോഗിച്ച സാനിട്ടറി പാഡ് മാലിന്യം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും അന്വേഷണങ്ങളുമാണ് മെന്‍സ്ട്രല്‍ കപ്പ് എന്ന കേരളത്തില്‍ വലിയ പ്രചാരം നേടിയിട്ടില്ലാത്ത ആശയത്തിലേക്ക് ആലപ്പുഴ നഗരസഭയെ എത്തിച്ചത്.

ആലപ്പുഴ നഗരസഭ സെക്രട്ടി എസ്. ജഹാംഗീറിന്റെ ദീര്‍ഘവീക്ഷണമുള്ളതും ഇച്ഛാശക്തിയുള്ളതുമായ തീരുമാനമാണ് ഒരു സര്‍ക്കാര്‍ പദ്ധതിയായി ഈ ആശയത്തെ മാറ്റിത്തീര്‍ത്തിരിക്കുന്നത് ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് എന്ന കേരളത്തിന്റെ സ്വന്തം സ്ഥാപനമാണ് ഇതിന്റെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്.

മാധ്യമ പ്രവര്‍ത്തക മനില Manila C Mohan പറഞ്ഞത് പോലെ തിങ്കള്‍ പദ്ധതി കേരളം മുഴുവന്‍ വ്യാപിച്ചാല്‍ അത് ആര്‍ത്തവത്തെക്കുറിച്ചും പാഡ് വലിച്ചെറിയുമ്പോഴുണ്ടാവുന്ന മാലിന്യത്തെക്കുറിച്ചുമുള്ള നമ്മുടെ സങ്കല്‍പ്പങ്ങളും നിലപാടുകളും അപ്പാടെ മാറ്റിക്കളയും എന്ന കാര്യത്തില്‍ സംശയമില്ല. ഈ ചോരക്കപ്പ് ഉറപ്പായും ചരിത്രം സൃഷ്ടിക്കുക തന്നെ ചെയ്യും.

ആലപ്പുഴ നഗരസഭ ഏറ്റെടുത്ത ആ ചരിത്ര ദൗത്യം കേരളം മുഴുവന്‍ വ്യാപിപ്പിക്കാന്‍ ഒരൊറ്റ വഴിയേ ഞാന്‍ കാണുന്നുള്ളൂ… അത് കേരളത്തിലെ ഓരോ പുരുഷന്‍മാരുമാണ് ഏറ്റെടുക്കേണ്ടത്.

നിങ്ങളൊരു കാമുകനാണോ? എങ്കില്‍ നിങ്ങളുടെ കാമുകിക്ക് അവളുടെ പിറന്നാള്‍ ദിനം ഒരു മെന്‍സ് ട്രല്‍ കപ്പ് വാങ്ങി നല്‍കുക.

നിങ്ങളൊരു ഭര്‍ത്താവാണോ? എങ്കില്‍ നിങ്ങളുടെ ഭാര്യക്ക് അവളുടെ പിറന്നാള്‍ ദിനം ഒരു മെന്‍സ് ട്രല്‍ കപ്പ് വാങ്ങി നല്‍കുക.

നിങ്ങള്‍ക്ക് പെണ്‍സുഹൃത്തുക്കളുണ്ടോ? എങ്കില്‍ അവളുടെ പിറന്നാള്‍ ദിനം ഒരു മെന്‍സ് ട്രല്‍ കപ്പ് വാങ്ങി നല്‍കുക.

അങ്ങനെ കേരളം മുഴുവന്‍ ചോരക്കപ്പ് വിപ്ലവം പടര

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week