ആലപ്പുഴ: സ്ത്രീകളുടെ ആര്‍ത്തവകാല ശുചിത്വം ഉറപ്പുവരുത്തുന്നതിനായി വിപ്ലവകരമായ പദ്ധതിയുമായി ആലപ്പുഴ നഗരസഭ രംഗത്ത്.ആര്‍ത്തവ കാലത്ത് സാനിട്ടറി പാഡുകള്‍ക്ക് പകരമായി ഉപയോഗിയ്ക്കുവാന്‍ കഴിയുന്ന 5000 മെന്‍സ്ട്രല്‍ കപ്പുകളാണ് ഹിന്ദുസ്ഥാന്‍ ലാറ്റക്‌സുമായി ചേര്‍ന്ന് നഗരസഭ സൗജ്യമായി നല്‍കുന്നത്. തിങ്കള്‍ എന്നു പേരിട്ടിരിയ്ക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ധനമന്ത്രി തോമസ് ഐസക്ക് നര്‍വ്വഹിച്ചു.
പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ സാനിട്ടറി നാപികിനുകള്‍ സംസ്‌കരിയ്ക്കുന്നതിന് നഗരസഭ വലിയ വെല്ലുവിളി നേരിട്ടിരുന്നു.പോംവഴികള്‍ക്കായുള്ള ആലോചനയാണ് നഗരസഭയെ മെന്‍സ്ട്രല്‍ കപ്പിലെത്തിച്ചത്.വൃത്തിയായി ഉപയോഗിച്ചാല്‍ ഒരു കപ്പ് 10 വര്‍ഷം വരെ ഉപയോഗിയ്ക്കാനാവും.ഒരു സ്ത്രി ഒരു വര്‍ഷം ശരാശരി 160 പാഡുകളെങ്കിലും ഉപോയഗിയ്ക്കുന്നതായാണ് നഗരസഭയുടെ പഠനത്തില്‍ പങ്കെടുത്തത്. ഈ കണക്കുകളനുസരിച്ച് ഒരു മെന്‍സ്ട്രല്‍ കപ്പ് 780 പാഡുകള്‍ക്ക് പകരമാകും.500 മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്യുന്നതിലൂടെ 40 ലക്ഷത്തോളം നാപ്കിനുകളുടെ ഉപയോഗം കുറയ്ക്കാനും ഇതുവഴിയുള്ള മാലിന്യവും തടയാനാവും. താരതമ്യേന ഗുണനിലവാരമുള്ള മെന്‍സ്ട്രല്‍ കപ്പുകള്‍ക്ക് 500 രൂപ മുതല്‍ വിലയുണ്ട്.
പതിറ്റാണ്ടുകള്‍ക്കായി ആര്‍ത്തവകാലത്ത് സ്ത്രികള്‍ക്കിടയില്‍ മെന്‍സ്ട്രല്‍ കപ്പ് പ്രചാരത്തിലുണ്ടെങ്കിലും സാനിട്ടറി നാപ്കിന്‍ പോലെ ഇനിയും അത്ര ജനകീയമായിട്ടില്ല. മെന്‍സ്ട്രല്‍ കപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചര്‍ച്ചകളും നടക്കുന്നുണ്ട്. ഇതിനിടെയാണ് നൂതനമായി പദ്ധതിയുമായി ആലപ്പുഴ നഗരസഭ രംഗത്തെത്തിയിരിയ്ക്കുന്നത്.