EntertainmentKeralaNews

നിരവധി തവണ പ്രൊപ്പോസ് ചെയ്തു; രണ്ടാം വിവാഹത്തിന് ഞാനല്ല തീരുമാനം എടുക്കേണ്ടത്: മേഘ്ന രാജ്

സന്തോഷകരമായ കുടുംബ ജീവിതം നയിക്കവെയാണ് നടി മേഘ്ന രാജിന്റെ ജീവിതത്തിൽ അപ്രതീക്ഷിത സംഭവങ്ങളുണ്ടാകുന്നത്. ഭർത്താവ് നടൻ ചിരഞ്ജീവി സർജയുടെ മരണം മേഘ്നയെ തകർത്തു. മരണ സമയത്ത് മേഘ്ന ​ഗർഭിണിയായിരുന്നു. ഭർത്താവിന്റെ വിയോ​ഗമുണ്ടാക്കിയ ആഘാതം മറികടക്കാൻ ഇന്നും മേഘ്നയ്ക്ക് കഴിഞ്ഞിട്ടില്ല. എങ്കിൽ പോലും ഒപ്പം മകനും തന്റെ മാതാപിതാക്കളും ഉണ്ടെന്ന ആശ്വാസം മേഘ്നയ്ക്കുണ്ട്.

പുതിയ അഭിമുഖത്തിൽ ചിരഞ്ജീവി സർജയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് മേഘ്ന രാജ്. അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ, ഷൂ, സൺ​ഗ്ലാസ് തുടങ്ങി ഒരുപാട് കാര്യങ്ങൾ താൻ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. ചിരു എപ്പോഴും കുട്ടികളെ പോലെയായിരുന്നു. ഞാനൊപ്പമുണ്ടെന്നും തന്റെ കാര്യങ്ങൾ ശ്രദ്ധിച്ച് സംരക്ഷിക്കുന്നുണ്ടെന്നും അറിയുന്നത് ചിരുവിന് ഇഷ്ടമായിരുന്നു. എപ്പോഴും തന്നെ ആ ബഹുമാനത്തോടെയാണ് ചിരഞ്ജീവി സർജ കണ്ടതെന്നും മേഘ്ന പറയുന്നു.

വിഷമഘട്ടത്തെ അതിജീവിച്ചതിന് കാരണം ശക്തിയാണോ ആത്മവിശ്വാസമാണോ എന്നറിയില്ല. ശക്തിയാണെന്ന് ഞാൻ പറയില്ല, കാരണം എല്ലാ ദിവസവും ഞാൻ കരയുന്നുണ്ട്. അത് നിങ്ങൾ കാണുന്നില്ല. നിങ്ങൾ കാണുന്നതല്ല യാഥാർത്ഥ്യം. എപ്പോഴും ശക്തമായിരിക്കണം, ഉള്ളിലെ വിഷമം കാണിക്കാൻ പാടില്ലെന്ന പ്രഷർ നമ്മൾ എടുത്ത് കളയണം. നമുക്ക് തോന്നുന്ന ഇമോഷനുകൾ പ്രകടിപ്പിക്കണം, കരയണം എങ്കിൽ മാത്രമേ ശക്തി വരൂ.

അതൊരു ഇമോഷനല്ല, അതൊരു യാത്രയാണെന്നും മേഘ്ന രാജ് വ്യക്തമാക്കി. ചിരഞ്ജീവി സർജയുമായുള്ള പ്രണയ കാലത്തെക്കുറിച്ചും മേഘ്ന സംസാരിച്ച സൗഹൃദത്തിലായിരുന്ന ഞങ്ങൾ പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ഈ ദിവസമാണ് പ്രണയത്തിലായതെന്ന് പറയാൻ പറ്റില്ല. ഓർ​ഗാനിക്കായി ഞങ്ങൾ മനസിലാക്കി.

ചിരു എന്നെ ഒരുപാട് തവണ പ്രൊപ്പോസ് ചെയ്തിട്ടുണ്ട്. പക്ഷെ അതിൽ ഓർമയിൽ നിൽക്കുന്ന പ്രൊപ്പോസലുണ്ടെന്ന് മേഘ്ന പറയുന്നു. വീട്ടിലേക്ക് എന്നെ ഡ്രോപ്പ് ചെയ്തിരുന്നത് ചിരുവാണ്. ബൈ പറഞ്ഞേ മടങ്ങൂ. ഒരു ദിവസം പെട്ടെന്ന്, എനിക്ക് നിന്നെ ഇഷ്ടമാണ്, നീയും എന്നെ ഇഷ്ടപ്പെടണം, വീട്ടിലേക്ക് പോയ്ക്കോ, എനിക്ക് മറുപടി തരണം എന്ന് പറഞ്ഞു.

ഇഷ്ടമാണെന്ന് ഞങ്ങൾക്ക് രണ്ട് പേർക്കും അറിയാമായിരുന്നു. എന്റെ ഉത്തരം ചിരുവിന് അറിയാം. പക്ഷെ ഒരു ഫോർമാലിറ്റിക്കായാണ് പ്രൊപ്പോസ് ചെയ്തത്. ചിരു തനിക്ക് ആദ്യമായി സമ്മാനം ഒരു മാസ്കാണ്. ചിരു അത് സമ്മാനമായി കണ്ടിരുന്നില്ല. വീടിനടുത്ത് ഒരു സി​ഗ്നലുണ്ട്. റോഡിൽ രണ്ട് പല്ലും കണ്ണാടിയുമുള്ള മാസ്ക് വിൽക്കുന്നുണ്ടായിരുന്നു. ചിരുവിന് എന്നെ കളിയാക്കുന്നത് വളരെ ഇഷ്ടമാണ്. ആ മാസ്ക് വാങ്ങി എന്നെക്കൊണ്ട് ധരിപ്പിച്ച് ഫോട്ടോകളെടുത്തു. ഇന്നും ആ മാസ്ക് തന്റെ കൈവശമുണ്ടെന്നും മേഘ്ന വ്യക്തമാക്കി.

ഏത് സാഹചര്യത്തിലായാലും സന്തോഷമായിരിക്കാനുള്ള കഴിവ് ചിരുവിനുണ്ടായിരുന്നു. അത് ഞാൻ ചിരുവിൽ നിന്നും പഠിച്ച കാര്യമാണ്. ഒപ്പം ബന്ധുക്കളൊടും സുഹൃത്തുക്കളോടുമെല്ലാം അവരെ ആഘോഷിക്കുന്ന പോലെയാണ് ചിരു പെരുമാറിയത്. ഈ ​ഗുണം താനും ജീവിതത്തിലേക്ക് കൊണ്ട് വന്നെന്നും മേഘ്ന പറയുന്നു.

താൻ രണ്ടാമത് വിവാഹം ചെയ്യാൻ ഇപ്പോൾ തയ്യാറല്ലെന്നും മേഘ്ന പറയുന്നു. രണ്ടാം വിവാഹത്തെക്കുറിച്ച് കുടുബവും ഫാൻസും ചോദിച്ചിട്ടുണ്ട്. പക്ഷെ ഞാൻ അതേക്കുറിച്ച് ചിന്തിച്ചിട്ടില്ല. എനിക്കല്ല ആ തീരുമാനം എടുക്കാൻ കഴിയുക. ചിരുവിനാണ്. തന്റെ മനസിൽ ഇതുവരെയും ഇക്കാര്യം വന്നിട്ടില്ലെന്നും മേഘ്ന രാജ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button