പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച:എട്ട് ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർക്ക് ക്ഷണം
കൊച്ചി: പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ക്ഷണിച്ചിരിക്കുന്നത് എട്ട് ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട അന്തിമ സ്ഥിരീകരണം ഇന്ന് വരും. കൂടിക്കാഴ്ചയ്ക്ക് രണ്ട് സ്ഥലങ്ങളാണ് ശുപാർശ ചെയ്തിരിക്കുന്നത്. വില്ലിങ്ടൺ ഐലന്റിലെ താജ് വിവാന്ത ഹോട്ടലും, യുവം പരിപാടി നടക്കുന്ന തേവര എസ്എച്ച് കോളേജിലും വെച്ച് പ്രധാനമന്ത്രി ഇവരെ കാണും.
ക്ഷണം കിട്ടിയവർ ഇവർ
1. മാർ ജോർജ്ജ് ആലഞ്ചേരി, സീറോ മലബാർ സഭ
2. ബസേലിയോസ് മാർതോമ്മ മാത്യൂസ് ത്രിതീയൻ കാതോലിക്ക, ഓർത്തഡോക്സ് സഭ
3. ജോസഫ് മാർ ഗ്രീഗോറിയോസ്, യാക്കോബായ സഭ
4. മാർ മാത്യു മൂലക്കാട്ട്, ക്നാനായ കത്തോലിക്ക സഭ, കോട്ടയം
5. മാർ ഔജിൻ കുര്യാക്കോസ്, കൽദായ സുറിയാനി സഭ
6. കർദ്ദിനാൾ മാർ ക്ലീമിസ്, സീറോ മലങ്കര സഭ
7. ആർച്ച്ബിഷപ് മാർ ജോസഫ് കളത്തിപ്പറമ്പിൽ, ലത്തീൻ സഭ
8. കുര്യാക്കോസ് മാർ സേവേറിയൂസ്, ക്നാനായ സിറിയൻ സഭ, ചിങ്ങവനം
ക്രിസ്ത്യന്‍ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ ബി.ജെ.പി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച. കഴിഞ്ഞ കുറച്ചുനാളുകളായി ബിഷപ്പുമാരുള്‍പ്പെടെ ബിജെപി അനുകൂല പ്രതികരണങ്ങള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താനും ക്ഷണം നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. യുവം പരിപാടിയ്ക്കിടെയാണ് കൂടിക്കാഴ്ച നടക്കുക.
സഭയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍, കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ലഭ്യമാകേണ്ട സഹായങ്ങള്‍ എന്നിവയെല്ലാം പ്രധാനമന്ത്രിയെ ധരിപ്പിക്കാന്‍ കൂടിക്കാഴ്ചയില്‍ അവസരമുണ്്ടാകും. കേരളത്തിലെ ക്രൈസ്തവ സഭകളുമായി അടുക്കാന്‍ ബി.ജെ.പി നീക്കം നടത്തുന്ന സാഹചര്യത്തില്‍ സഭാധ്യക്ഷന്മാരുമായുളള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഏറെ നിര്‍ണായകമാണ്.
നേരത്തെ കേരളത്തിലെ പല ക്രൈസ്തവ സഭാ നേതൃത്വവും ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ടിരുന്നു.ലോകസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ക്രൈസ്തവ സഭകളുമായി പ്രധാനമന്ത്രി നേരിട്ട് ആശയവിനിമയം തുടങ്ങിവെയ്ക്കുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി നേതൃത്വം.