കോട്ടയം: പായിപ്പാട്ട് നിരീക്ഷണത്തിലിരിക്കെ ജീവനൊടുക്കിയ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി കൃഷ്ണപ്രിയയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. ചൊവ്വാഴ്ച രാവിലെയാണ് കൃഷ്ണപ്രിയയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
റഷ്യയില്‍ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയായിരുന്ന കൃഷ്ണപ്രിയ കഴിഞ്ഞ ആഴ്ചയാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. തുടര്‍ന്ന് പായിപ്പാട്ടെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
സ്രവ സാംപിള്‍ പരിശോധനയ്ക്ക് നല്കിയ ശേഷം വീട്ടില്‍ ഒറ്റയ്ക്കാണ് കൃഷ്ണപ്രിയ കഴിഞ്ഞിരുന്നത്. മാതാപിതാക്കള്‍ സമീപത്തുള്ള ബന്ധുവീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം എത്തിച്ച് നല്‍കുകയും ചെയ്തിരുന്നു. മൊബൈല്‍ ഫോണും ലാപ്ടോപ്പും ലോക്ക് ചെയ്ത നിലയിലായിരിന്നു. കൊവിഡ് ഭീതിയിലുള്ള മരണമാണോ മറ്റേതെങ്കിലും കാരണത്താല്‍ ജീവനൊടുക്കിയതാണോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.