KeralaNews

കളമശേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാളുടെ പരിശോധനാ ഫലം പുറത്ത്

കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാളുടെ പരിശോധനാ ഫലം പുറത്ത്. ഇയാളുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് കളക്ടര്‍ എസ്.സുഹാസ് അറിയിച്ചു.

<p>എറണാകുളം സ്വദേശിയായ അറുപത്തഞ്ചുകാരനെ തിങ്കളാഴ്ചയാണ് അസ്വസ്ഥതകളെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. രാത്രിയോടെ ഇദ്ദേഹം ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു.</p>

<p>വിദേശത്തുനിന്ന് എത്തിയതിനെ തുടര്‍ന്ന് ഇദ്ദേഹം വീട്ടില്‍ 28 ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നു. ഇക്കാരണം കൊണ്ടാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചതെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വ്യക്തമാക്കി.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker