KeralaNews

സംസ്ഥാനത്തെ മെഡിക്കല്‍ കോളജ്​ ഡോക്​ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്​

തി​രു​വ​ന​ന്ത​പു​രം : ശമ്പള ​പ​രി​ഷ്​​ക​ര​ണ അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ക്കു​മെ​ന്ന സ​ര്‍​ക്കാ​ര്‍ ഉ​റ​പ്പ്​ പാ​ലി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌​ മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ഡോ​ക്​​ട​ര്‍​മാ​ര്‍ വീ​ണ്ടും സ​മ​ര​ത്തി​ലേ​ക്ക്. മാ​ര്‍​ച്ച്‌​ ഒ​ന്നി​ന്​ കേ​ര​ള ഗ​വ. മെ​ഡി​ക്ക​ല്‍ ഓ​ഫി​സേ​ഴ്സ്​ അ​സോ​സി​യേ​ഷ​നും (കെ.​ജി.​എം.​ഒ.​എ) മൂ​ന്നി​ന്​ കേ​ര​ള ഗ​വ.​ മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ടീ​ച്ചേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​​നും (കെ.​ജി.​എം.​സി.​ടി.​എ) പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കും.

പൊ​തു​ജ​നാ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​ന്‍ സ്വ​യ​ര​ക്ഷ​യും കു​ടും​ബ​ത്തെ​യും മ​റ​ന്ന്​ പോ​രാ​ടി​യ ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തു​പോ​ലും ശമ്പള​വും ആ​നു​കൂ​ല്യ​ങ്ങ​ളും നി​ഷ്ക​രു​ണം വെ​ട്ടി​ക്കു​റ​ക്കു​ക​യാ​ണ്​ സ​ര്‍​ക്കാ​ര്‍ ചെ​യ്​​ത​തെ​ന്ന്​ കെ.​ജി.​എം.​ഒ.​എ കു​റ്റ​പ്പെ​ടു​ത്തി. മാ​ര്‍​ച്ച്‌ ഒ​ന്നു മു​ത​ല്‍ രോ​ഗീ​പ​രി​ച​ര​ണം ബാ​ധി​ക്കാ​ത്ത ത​ര​ത്തി​ല്‍ നി​സ്സ​ഹ​ക​ര​ണ​ങ്ങ​ളി​ലേ​ക്കും ക​ട​ക്കു​മെ​ന്നും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍​റ്​ ഡോ. ​ജി.​എ​സ്. വി​ജ​യ​കൃ​ഷ്ണ​നും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​ടി.​എ​ന്‍. സു​രേ​ഷും പ​റ​ഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker