KeralaNews

മത്സ്യം, മാംസം വില നിശ്ചയിച്ചു, വില വിവരപട്ടിക ഇതാണ്

പത്തനംതിട്ട ജില്ലയില്‍ പൊതുവിപണയിലെ വിവിധ മാര്‍ക്കറ്റുകളിലും ഇറച്ചി, മത്സ്യ വില്‍പ്പന സ്റ്റാളുകളിലും ഇറച്ചി, മത്സ്യം മുതലായ ഭക്ഷ്യവസ്തുക്കളുടെ വിലനിശ്ചയിച്ച് ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവായി. ഭക്ഷ്യവസ്തുക്കളുടെ വില ക്രമാതീതമായി വര്‍ധിപ്പിക്കുന്നതായും ഉപഭോക്താക്കളെ ചൂഷണംചെയ്ത് അമിതലാഭമുണ്ടാക്കുന്നതായും പത്രമാധ്യമങ്ങളിലും നേരിട്ടും ലഭിച്ച പരാതികളെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ വിലനിലവാരം ക്രമപ്പെടുത്തി ഉത്തരവായത്.

വിവിധ ഇനം ഇറച്ചി, ചില്ലറ വില കിലോഗ്രാമിന് എന്ന ക്രമത്തില്‍:

കോഴി ഇറച്ചി 140 (ജീവനോടെ), 210 (ഇറച്ചി മാത്രം), കാള ഇറച്ചി 320, 370(എല്ല് ഇല്ലാതെ), പോത്ത് ഇറച്ചി 340, 370 (എല്ല് ഇല്ലാതെ), ആട്ടിറച്ചി 680.

മത്സ്യവില കിലോഗ്രാമിന്: നെയ്മീന്‍ ചെറുത് (നാല് കി.ഗ്രാം വരെ)-780, നെയ്മീന്‍ വലുത് (നാല് കി.ഗ്രാമിന് മുകളില്‍)-900, ചൂര വലുത് (750 ഗ്രാമിന് മുകളില്‍)-260, ചൂര ഇടത്തരം (500-750 ഗ്രാം)- 220, ചൂര ചെറുത് (500 ഗ്രാമില്‍ താഴെ)- 190, കേരച്ചൂര -250, അയല ഇടത്തരം (100-200 ഗ്രാം)- 270, അയല ചെറുത് (100 ഗ്രാമില്‍ താഴെ)-160, ചാള-210, കരിച്ചാള/കോക്കോല ചാള- 110, വട്ടമത്തി/വരള്‍-100, നത്തോലി-90, വേളാപ്പാര-420, വറ്റ- 360, അഴുക-290, ചെമ്പല്ലി-360, കോര-190, കാരല്‍-70, പരവ-380, ഞണ്ട്-250, ചെമ്മീന്‍ നാടന്‍-600, വങ്കട വലുത് (250 ഗ്രാമിന് മുകളില്‍)- 180, കിളിമീന്‍ വലുത് (300 ഗ്രാമിന് മുകളില്‍)-330, കിളിമീന്‍ ഇടത്തരം (150-300 ഗ്രാം)- 210, കിളിമീന്‍ ചെറുത്-150.

ഉപഭോക്താക്കളെ ചൂഷണം ചെയ്ത് അമിതലാഭം ഉണ്ടാക്കുന്ന/ അമിത വില ഈടാക്കുന്ന വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പൊതുവിതരണം, ഭക്ഷ്യസുരക്ഷ, ആരോഗ്യം, അളവുതൂക്കം, പോലീസ്, റവന്യു, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളിലെ പരിശോധനാ ഉദ്യോഗസ്ഥരുടെ സംയുക്ത സ്‌ക്വാഡ് ജില്ലയിലെ പൊതുവിപണിയിലെ മാര്‍ക്കറ്റുകളിലും ഇറച്ചി/മത്സ്യ വില്‍പ്പന സ്റ്റാളുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും പരിശോധന നടത്തി വില വിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും ഗുണനിലവാരവും ശുചിത്വവും തൂക്കവും ഉണ്ടെന്നും ലൈസന്‍സ് സൂക്ഷിക്കുന്നുണ്ടെന്നും ഉറപ്പാക്കും.

ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് സാധാരണ ഞായറാഴ്ചകളില്‍ അനുവദനീയമായ പ്രവൃത്തികള്‍ക്ക് പുറമേ ഇന്ന് കേരളത്തില്‍ ഞായറാഴ്ച ലോക്ക്ഡൗണില്‍ ഇളവുകളുണ്ട്.

ബേക്കറി, വസ്ത്രക്കടകള്‍, മിഠായിക്കടകള്‍, ഫാന്‍സി സ്റ്റോറുകള്‍, ചെരുപ്പുകടകള്‍ എന്നിവ രാവിലെ ഏഴുമുതല്‍ വൈകുന്നേരം ഏഴുമണിവരെ പ്രവര്‍ത്തിക്കാം.ഇറച്ചി, മത്സ്യവ്യാപാരം എന്നിവ രാവിലെ ആറു മുതല്‍ 11 വരെ അനുവദിക്കും.ബന്ധുവീടുകള്‍ സന്ദര്‍ശിക്കാനായി വാഹനങ്ങളില്‍ അന്തര്‍ജില്ലാ യാത്രകള്‍ നടത്താമെന്നും സര്‍ക്കാര്‍ അറിയിച്ചു. സാമൂഹ്യ അകലം പാലിക്കല്‍, മുഖാവരണം ധരിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള ബ്രേക്ക് ദി ചെയിന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker