KeralaNews

എം.ബി.ബി.എസ് വിദ്യാർത്ഥിയുടെ അപകട മരണം,ഒരാൾ അറസ്റ്റിൽ

പോത്തൻകോട്:കഴക്കൂട്ടം(Kazhakkoottam) ചന്തവിളയിൽ വാഹനാപകടത്തിൽ(Road Accident) മെഡിക്കൽ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ (Arrest). കാറുടമ കൂടിയായ ഡ്രൈവർ കിളിമാനൂർ കുന്നുമ്മൽ സ്വദേശി പി എസ് പ്രതീഷിനെയാണ് പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ മനപൂർവ്വമായ നരഹത്യയ്ക്കാണ്(Culpable homicide.) കേസെടുത്തത്. പ്രതീഷും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളും മദ്യലഹരിയിലായിരുന്നു എന്ന് പോലീസ് വിശദമാക്കി.

പ്രതീഷിന്‍റെ കാര്‍ നിയന്ത്രണം വിട്ടിടിച്ച് 22 കാരനായ എംബിബിഎസ് വിദ്യാര്‍ത്ഥി നിതിന്‍ സി ഹരിയാണ് മരിച്ചത്. വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു നിതിന്‍. എറണാകുളം കോതമംഗലം ചെറുവത്തൂര്‍ തേമാംകുഴി മഹാദേവ ക്ഷേത്രത്തിന് സമീപം ചിറയ്ക്കല്‍ വീട്ടില്‍ ഹരിയുടേയും ലുലുവിന്‍റേയും മകനാണ് നിതിന്‍. നിതിനൊപ്പമുണ്ടായിരുന്ന കൊട്ടരാക്കര ഉമയനല്ലൂര്‍ ചേപ്ര പിണറ്റിന്‍മുഗല്‍ ജനനിയില്‍ പിഎസ് വിഷ്ണുവിന് അപകടത്തില്‍ ഗുരുതര പരിക്കാണ് സംഭവിച്ചിട്ടുള്ളത്.

അപകടത്തിനിടയാക്കിയ കാറില്‍ ഡ്രൈവര്‍ അടക്കം ആറുപേരാണ് ഉണ്ടായിരുന്നത്. ഇന്നലെ രാവിലെ മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്. സുഹൃത്തിനെ വിമാനത്താവളത്തില്‍ യാത്രയാക്കിയ ശേഷം റെയില്‍വേ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു നിതിന്‍. പ്രതീഷിന്‍റെ കാറില്‍ നിന്ന് മദ്യക്കുപ്പികളും പൊലീസ് കണ്ടെടുത്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button