KeralaNews

ഇരുപത്തിയൊന്ന് വയസിലായിരുന്നു വിവാഹം,ഭർത്താവിന്റെ വീട്ടിൽ ഒരു മാറ്റവും തോന്നിയില്ല: മുത്തുമണി

കൊച്ചി:വർഷങ്ങൾ നീണ്ട കരിയറിൽ താരതമ്യേന കുറച്ച് സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളൂ എങ്കിലും മുത്തുമണിയുടെ മിക്ക കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ കാതൽ എന്ന സിനിമയിൽ മികച്ച കഥാപാത്രമാണ് മുത്തുമണിക്ക് ലഭിച്ചത്.

സത്യൻ അന്തിക്കാടിന്റെ രസതന്ത്രം എന്ന സിനിമയിലൂടെയാണ് മുത്തുമണി സിനിമാ രം​ഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് കടൽ കടന്ന് ഒരു മാത്തുക്കുട്ടി, ഹൗ ഓൾഡ് ആർ യു, ഒരു ഇന്ത്യൻ പ്രണയകഥ, ഞാൻ‍, ലുക്കി ചുപ്പി തുടങ്ങിയ സിനിമകളിൽ മുത്തുമണി അഭിനയിച്ചു. കരിയറിൽ ഇടയ്ക്കിടെ ഇടവേളയും നടിക്ക് വന്നിട്ടുണ്ട്. സംവിധായകൻ അരുൺ പിആറിനെയാണ് മുത്തുമണി വിവാഹം ചെയ്തത്.

നിയമ ബിരുധദാരിയായ മുത്തുമണി അഡ്വക്കേറ്റ് കൂടിയാണ്. ഇപ്പോഴിതാ തന്റെ ഭർത്താവിനെക്കുറിച്ചും കുടുംബത്തെക്കുറിച്ച് സംസാരിക്കുകയാണ് മുത്തുമണി. അഭിമുഖത്തിലാണ് പ്രതികരണം. ഭ്രാന്തനും ഭ്രാന്തിയും എന്ന് പറഞ്ഞാണ് അമ്മ സോഷ്യൽ മീഡിയയിൽ ഞങ്ങളുടെ ഫോട്ടോ പങ്കുവെക്കാറ്. ‍ അമ്മ വളരെ സ്നേഹത്തിൽ പറയുന്നതാണ്. അത് ശരിയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങളുടെ ചുറ്റുവട്ടത്തൊന്നും ജോലി രാജിവെച്ച് കലയിലേക്ക് ഇറങ്ങിയവരില്ല. അതിന്റേതായ ടെൻഷൻ വീട്ടുകാർക്കുണ്ടായിരുന്നു.

Actress Muthumani

പക്ഷെ വീട്ടുകാരെ ഞങ്ങൾക്ക് മനസിലാക്കിക്കാൻ പറ്റി. അതോടെ മാതാപിതാക്കൾക്ക് ഞങ്ങളോടുള്ള ആശങ്ക മാറി. ചില ദിവസങ്ങളിൽ ചില ദിവസങ്ങളിൽ ഞങ്ങൾക്ക് റിലാക്സ് ചെയ്യാനും സിനിമ കാണാനും പറ്റും. ബിഞ്ച് ബാച്ചിം​ഗ് ഞങ്ങൾ ഏറെക്കാലമായി ആസ്വദിക്കുന്നതാണ്. കാരണം ഞങ്ങൾക്ക് ഓഫീസിൽ പോകാനില്ല. വരുന്ന വർക്കുകൾ കൃത്യമായി ചെയ്യുക എന്നതാണ്. ചില ദിവസം മുഴുവനായും എന്ത് ചെയ്യാനുമായി ഞങ്ങൾക്ക് കിട്ടും. ചില ദിവസങ്ങൾ തീർത്തും ഞങ്ങളുടെ നിയന്ത്രണത്തിൽ അല്ലാതാവും.

കൺട്രോളിലുള്ള ദിവസങ്ങളും ഇല്ലാത്ത ദിവസങ്ങളും ബാലൻസ് ചെയ്യാൻ പഠിക്കണമായിരുന്നു. കുറച്ച് കാലത്തിനുള്ളിൽ ഞങ്ങളത് മനസിലാക്കി. എല്ലാവിധ ഉയർച്ചകളും താഴ്ചകളും ഉണ്ടാകും. പക്ഷെ ഡിസംബർ മുതൽ ജനുവരി വരെയുള്ള സമയമെടുക്കുമ്പോൾ സന്തോഷകരമായ ദിവസങ്ങളാണ് കൂടുതലും. വ്യക്തിപരമായി ഇഷ്‌‌ടമുള്ള ജേർണി തെരഞ്ഞെടുത്തത് കൊണ്ടാണ്. പക്ഷെ സന്തോഷകരമല്ലാത്ത ദിവസങ്ങൾ ഭയങ്കര മോശമായിരിക്കും. വളരെയധികം ടർമോയിൽ ഫീൽ ചെയ്യും. എന്തിനിത് തെരഞ്ഞെടുത്തു എന്ന് തോന്നാമെന്നും മുത്തുമണി വ്യക്തമാക്കി.

Actress Muthumani

ഞങ്ങൾ ജോലി രാജി വെച്ചിട്ട് പത്ത് വർഷത്തോളമായി. ഒപ്പമാളുണ്ടെങ്കിൽ അനിശ്ചിതത്വ സാ​ഹചര്യം കൈകാര്യം ചെയ്യാൻ എളുപ്പമാണ്. പക്ഷെ ഈ അനിശ്ചിതത്വം ഇപ്പോൾ അസാധാരണല്ല. അത് എല്ലാവർക്കും എല്ലാത്തിലും സംഭവിച്ചിട്ടുണ്ടെന്നും മുത്തുമണി ചൂണ്ടിക്കാട്ടി. അച്ഛനും അമ്മയും തുറന്ന ചിന്താ​ഗതിയോടെയാണ് വളർത്തിയതെന്നും എന്ത് പഠിക്കണം എന്തിന് പഠിക്കണം എന്നുള്ള ധാരണകൾ ചെറുപ്പത്തിലേ ഉണ്ടാക്കി തന്നിട്ടുണ്ടെന്നും മുത്തുമണി പറയുന്നു. ഭർത്താവ് അരുണിന്റെ വീട്ടുകാരും ഏറിയും കുറഞ്ഞും അങ്ങനെ തന്നെയാണ്.

ഇരുപതോ ഇരിപത്തിയൊന്നോ വയസിലാണ് ഞാൻ കല്യാണം കഴിഞ്ഞ് എത്തുന്നത്. ആ സമയത്ത് എനിക്ക് വലിയ ട്രാൻസിഷൻ തോന്നിയിട്ടില്ലെന്നും മുത്തുമണി വ്യക്തമാക്കി. 2019 ൽ പുറത്തിറങ്ങിയ ഫൈനൽസ് എന്ന സിനിമ സംവിധാനം ചെയ്തത് അരുൺ പിആർ ആണ്. ദമ്പതികൾക്ക് ഒരു മകനുമുണ്ട്. കാതലിന് ശേഷം മുത്തുമണിയുടെ പുതിയ സിനിമകളൊന്നും പുറത്തിറങ്ങിയിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker