ഹൈദരാബാദ്: വിവാഹം ചെയ്യാന്‍ വിസമ്മതിച്ചതിന് യുവതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഹൈദരാബാദിലാണ് സംഭവം. സിരിഷ എന്നാണ് യുവതിയുടെ പേര്. ഇയാള്‍ യുവതിയെ കത്തികൊണ്ട് 18 പ്രാവശ്യം കുത്തി.
വികാരാബാദ് ജില്ലയിലെ ദൗലതാബാദ് സ്വദേശികളായ ഇരുവരും സുഹൃത്തുക്കളായിരുന്നു. ഇയാള്‍ സിരിഷയോട് വിവാഹാഭ്യര്‍ഥന നടത്തിയെങ്കിലും യുവതി ഇത് നിരസിച്ചു. തുടര്‍ന്ന് മറ്റൊരാളുമായി സിരിഷയുടെ വിവാഹം നിശ്ചയിച്ചിരുന്നു.
ഇതില്‍ കോപാകുലനായ യുവാവ് എല്‍ബി നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഹസ്തിനപുരത്ത് യുവതി താമസിച്ചിരുന്ന വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു. കത്തിയാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സിരിഷ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News