KeralaNews

‘മാര്‍ക്കോ’ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവം; ആലുവ സ്വദേശിയായ യുവാവ് പിടിയിൽ

കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായ മാര്‍ക്കോ സിനിമയുടെ വ്യാജ പതിപ്പ് പുറത്തുവന്ന സംഭവത്തിൽ ഒരാള്‍ പിടിയിൽ. ആലുവ സ്വദേശിയായ യുവാവിനെയാണ് എറണാകുളം സൈബര്‍ ക്രൈം പൊലീസ് കസ്റ്റഡിയിലെടുത്തത്. ആലുവ സ്വദേശിയായ അക്വിബ് ഹനാൻ എന്ന 21കാരനാണ് പിടിയിലായത്.

കേരളത്തില്‍ മാത്രമല്ല മാര്‍ക്കോ എന്ന ചിത്രം ഹിന്ദിയിലും ചര്‍ച്ചയാകുകയാണ്. വൻ സ്വീകാര്യതാണ് ഹിന്ദിയില്‍ ലഭിക്കുന്നത്. നിലവില്‍ ഹിന്ദിയില്‍ മാത്രം 140 ഷോകള്‍ വര്‍ദ്ധിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ 50 കോടി ക്ലബിലെത്തിയിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിദേശത്ത് നിന്ന് മാത്രം 20 കോടി രൂപയിലേറെ നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. മാര്‍ക്കോ ഓരോ ദിവസം പിന്നിടുമ്പോഴും കളക്ഷൻ ഉയര്‍ത്തിയാല്‍ വമ്പൻ ഹിറ്റാകുമെന്ന് തീര്‍ച്ചയാകുമ്പോള്‍ ആരൊക്കെ വീഴുമെന്നതിലാണ് ആകാംക്ഷ. ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ് മാര്‍ക്കോ ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സംവിധായകൻ ഹനീഫ് അദേനിയായ മാര്‍കോ സിനിമയില്‍ തെലുങ്ക് നടി യുക്തി തരേജയാണ്. തിരക്കഥയും ഹനീഫ് അദേനി നിര്‍വഹിക്കുന്ന ചിത്രം മാര്‍കോയുടെ നിര്‍മാണം ഉണ്ണി മുകുന്ദൻ ഫിലിംസും ക്യൂബ്സ് എന്റർടൈൻമെന്റ്‍സുമാണ്. ഛായാഗ്രഹണം ചന്ദ്രു സെൽവരാജാണ്. സംഗീതം നിര്‍വഹിക്കുന്നത് രവി ബസ്രറുമായ ചിത്രത്തില്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നത് സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ. യുക്തി തരേജ എന്നീ താരങ്ങളും ആണ്.

ഹനീഫ് അദേനിയുടെ മിഖായേൽ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയറെ നായകനാക്കിയാണ് മാര്‍കോ എത്തിയിരിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. വൻ ഹിറ്റായി മാറി കുതിക്കുന്ന ചിത്രത്തിന്റെ പിആര്‍ഒ വാഴൂര്‍ ജോസും പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാറും ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്‍സ്‍ക്യൂറ എന്റർടൈൻമെന്റും പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ബിനു മണമ്പൂറും ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപുമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker