മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുക തന്നെ വേണം; പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജി തള്ളി സുപ്രീംകോടതി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഹര്‍ജികളില്‍ ഇടപെടേണ്ട സാഹചര്യം ഇല്ലെന്നു കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ ആഴ്ച തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള ഉത്തരവില്‍ മാറ്റം വരുത്താനാകില്ലെന്ന് കോടതി വ്യക്തമാക്കുകയും ഫ്ളാറ്റ് ഉടമകള്‍ നല്‍കിയ റിട്ട് ഹര്‍ജി തള്ളുകയും ചെയ്തിരിന്നു. ഉടമകള്‍ക്ക് വേണ്ടി അന്ന് ഹാജരായ മുതിര്‍ന്ന അഭിഭാഷകരോട് ജസ്റ്റിസ് അരുണ്‍ മിശ്ര രൂക്ഷമായാണ് പ്രതികരിച്ചത്.
തീരദേശ പരിപാലന നിയമം ലംഘിച്ചതിന് മരടിലെ അഞ്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിക്കാനാണ് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നത് തീരദേശ പരിപാലന അതോറിറ്റി നല്‍കിയ ഹര്‍ജിയിലായിരുന്നു ഉത്തരവ്.