News
വയനാട് പേര്യയില്‍ മാവോയിസ്റ്റ്-പൊലീസ് വെടിവെപ്പ്
കൽപ്പറ്റ: വയനാട് പേര്യയില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ വെടിവെപ്പ്. വനമേഖലയില്‍ തെരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്.
തണ്ടര്‍ബോള്‍ട്ടും പൊലീസും വനമേഖലയില്‍ തെരച്ചില്‍ തുടരുകയാണ്. ഉന്നത ഉദ്യോഗസ്ഥരടക്കം പ്രദേശത്തേക്ക് തിരിച്ചു.
ഇന്ന് തണ്ടര്‍ ബോള്‍ട്ടിന്റെ സഹായത്തോടെ വനമേഖല കേന്ദ്രീകരിച്ച് തെരച്ചില്‍ നടന്നുവരികയായിരുന്നു. ഇതിനിടെയിലാണ് വെടിവെപ്പ് ഉണ്ടായിരിക്കുന്നത്. ഇന്ന് മാവോയിസ്റ്റുകള്‍ക്ക് സഹായം നല്കിവന്നിരുന്ന അനീഷ് ബാബുവെന്ന തമ്ബി പിടിയിലായിരുന്നു. ഇതിനുപിന്നാലെയാണ് മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്ന് ഇത്തരത്തില്‍ ആക്രമണം ഉണ്ടായിരിക്കുന്നത്. വെടിവെപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താൻ കഴിയില്ലെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News