KeralaNewsRECENT POSTS
സി.പി.എമ്മും ബി.ജെ.പിയും ഒരേതൂവല്‍ പക്ഷികള്‍; സംസ്ഥാന സര്‍ക്കാരിനെതിരെ പരസ്യയുദ്ധം പ്രഖ്യാപിച്ച് മാവോയിസ്റ്റ് ലഘുലേഖ
തിരുവനന്തപുരം: അഗളിയില്‍ പോലീസ് വെടിവെയ്പ്പില്‍ നാല് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാതലത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ പരസ്യയുദ്ധം പ്രഖ്യാപിച്ച് മാവോയിസ്റ്റ് ലഘുലേഖ. സംസ്ഥാന സര്‍ക്കാറിനെതിരെ ബഹുജന പ്രക്ഷോഭത്തിനാണ് ലഘുലേഖയില്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖല കമ്മിറ്റിയുടേതാണ് ലഘുലേഖ. സിപിഎമ്മും ബിജെപിയും ഒരേതൂവല്‍ പക്ഷികളാണെന്ന് ലഘുലേഖയില്‍ പറയുന്നു.
മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചതിന് കോഴിക്കോട് രണ്ട് സിപിഎം പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശികളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. ഇവരെ അറസ്റ്റ് ചെയ്തതിന് എതിരെ ഭരണപക്ഷത്ത് തന്നെ വിമര്‍ശനങ്ങള്‍ ശക്തമാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News