അട്ടപ്പാടി: മാവോയിസ്റ്റ് നേതാവ് ശ്രീമതി ക്യൂ ബ്രാഞ്ച് പിടിയില്‍. ഇന്ന് രാവിലെ ആറു മണിയോടെ അട്ടപ്പാടിയിലെ ആനക്കട്ടിക്കടുത്തുളള ഒരു വീട്ടില്‍ നിന്നാണ് ശ്രീമതിയെ പിടികൂടിയത്.
ഒക്ടോബര്‍ അവസാനം മഞ്ചക്കണ്ടിയില്‍ തണ്ടര്‍ ബോള്‍ട്ടും മോവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ശ്രീമതി കൊല്ലപ്പെട്ടുവെന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമനം. എന്നാല്‍ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിയാത്തതിനെ തുടര്‍ന്ന് അവര്‍ രക്ഷപ്പെട്ടു എന്ന് കണ്ടെത്തുകയും പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
നേരത്തെ തണ്ടര്‍ബോള്‍ട്ട് ശ്രീമതിയ്ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കര്‍ണാടക ചിക്കമംഗളൂരു സ്വദേശിനിയാണ് ശ്രീമതി. ശ്രീമതിയുടെ കൂടെയുണ്ടായിരുന്ന ദീപകിനെ നവംബര്‍ ഏഴിന് ക്യൂബ്രാഞ്ച് കസ്റ്റഡിലെടുത്തിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News