Uncategorized

പ്രമുഖരില്‍ പലര്‍ക്കും സീറ്റുണ്ടാവില്ല,രഹസ്യ സർവ്വേ നടത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കി സ്വകാര്യ ഏജൻസി

തിരുവനന്തപുരം :നിയമസഭാ തിരഞ്ഞെടുപ്പിൽ കച്ചമുറുക്കുന്ന യുഡിഎഫ് 100 സീറ്റെങ്കിലും നേടണമെന്ന് എ.ഐ സി.സി നിയോഗിച്ച സ്വകാര്യ സർവ്വെ.കോൺഗ്രസ് 100 സീറ്റിൽ മത്സരിക്കാനും അതിനുള്ള സാധ്യതാപട്ടികയും ഹൈക്കമാൻഡിന് സ്വകാര്യ സർവ്വേ ഏജൻസികൾ കൈമാറി.

71 സീറ്റ് കുറഞ്ഞത് നേടണമെന്നുണ്ടെങ്കിൽ കോൺഗ്രസ് പരമാവധി സീറ്റുകളിൽ മത്സരിക്കണമെന്ന് നേരത്തെ തിരുമാനിച്ചതാണ്. പരമാവധി സ്വന്തം നിലക്ക് 50 സീറ്റിലെങ്കിലും കുറഞ്ഞ നിലക്ക് നേടണമെന്ന് സ്വകാര്യ സർവ്വെ ഏജൻസികൾ നിർദ്ദേശിച്ചിട്ടുമുണ്ട്. മുന്നണിയിൽ ധാരണയാക്കി ജയസാധ്യതകൾ പരിഗണിച്ച് മുന്നണിക്ക് സർവ്വസമ്മതരായ സ്വതന്ത്രരെ കോൺഗ്രസ് ടിക്കറ്റിൽ മത്സരിപ്പിക്കണമെന്നും ശിപാർശയുണ്ട്.

മത്സരിക്കേണ്ട മണ്ഡലങ്ങളും സ്ഥാനാർഥികളും ആരൊക്കെ മത്സരിക്കണമെന്നുമുള്ള സാധ്യത പട്ടികയുമാണ് ഏജൻസികൾ ഹൈക്കമാൻഡിന് നല്കിയിരിക്കുന്നത്. ജാതി- മത- സമുദായ സമവാക്യങ്ങൾ പരിഗണിച്ചാണ് സ്ഥാനാർഥികൾ ആരൊക്കെയായിരിക്കണമെന്ന ശിപാർശ.

കൊൽക്കത്ത, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള ഏജൻസികളാണ് കോൺഗ്രസിന് വേണ്ടി രഹസ്യ സർവേ നടത്തിയിരിക്കുന്നത്. ഉമ്മൻചാണ്ടി, മുല്ലപ്പള്ളിരാമചന്ദ്രൻ, രമേശ് ചെന്നിത്തല എന്നിവർ പട്ടികയിലുണ്ടെന്നാണ് വിവരം.
ഒരു മണ്ഡലത്തിൽ കുറഞ്ഞത് മൂന്നുപേരുടെ സാധ്യതാലിസ്റ്റാണ്തയ്യാറാക്കിയിരിക്കുന്നത്.ഗ്രൂപ്പ് സമവാക്യങ്ങൾക്ക് പകരം വിജയസാധ്യതമാത്രമേ ഇക്കുറി പരിഗണിക്കാവൂവെന്ന് ഹൈക്കമാൻഡ് സംസ്ഥാനനേതൃത്വത്തിന് കർശനനിർദ്ദേശം നല്കിയിരുന്നതാണ്. ഇതനുസരിച്ചുള്ള സർവ്വേയാണ് സംസ്ഥാനത്ത് സ്വകാര്യഏജൻസികൾ നടത്തിയത്.ഇതിന്റെ സൂക്ഷമപരിശോധന നടത്തി അന്തിമപട്ടികയിൽ ചർച്ച നടത്താനും പ്രസിദ്ധീകരിക്കാനുമാണ് തീരുമാനം.

കോൺഗ്രസ് പരമാവധി സീറ്റുകളിൽ മത്സരിക്കുകയും ഘടകകക്ഷികൾ 30 സീറ്റുകളെങ്കിലും നേടുകയും ചെയ്താലെ യു.ഡി.എഫിന് ഭരണം ലഭിക്കുകയുള്ളുവെന്നാണ് വിലയിരുത്തൽ. മലബാർ മേഖലയിൽ മുസ്ലീംലീഗ് 20 സീറ്റുകൾ നേടുമെന്ന പ്രതീക്ഷയും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. ഇങ്ങിനെ നോക്കിയാൽ 71- 80 സീറ്റുകൾ മുന്നണിക്ക് കുറഞ്ഞത് നേടാനാവുമെന്നാണ് പ്രതീക്ഷ.

സംസ്ഥാനത്തെ പ്രധാന ഗ്രൂപ്പുകളിൽ നിന്നും സാധ്യതാലിസ്റ്റ് നേരത്തെ ഹൈക്കമാൻഡ് വാങ്ങിയിരുന്നു. ഇവരുടെ വിജയ സാധ്യതയും പരിഗണിച്ചാണ് സർവ്വെ പൂർത്തീകരിച്ചത്.സൂക്ഷ്മപരിശോധനക്ക് ശേഷം ഈ മാസം അവസാനത്തോടെ, അന്തിമപട്ടികക്ക് രൂപം നല്കും. രമേശ് ചെന്നിത്തല നയിക്കുന്ന സംസ്ഥാനജാഥ സമാപിക്കുന്ന മുറയ്ക്ക് അവസാനഘട്ട ആലോചനകൾ പാർട്ടി നേതൃത്വവുമായി ഉണ്ടാകുമെന്നാണ് വിവരം.

മൂന്നു കാറ്റഗറിയായി മണ്ഡലങ്ങളെ തരം തിരിച്ചിട്ടുണ്ട്‌. കോൺഗ്രസ് ജയിക്കുമെന്നുറപ്പുള്ളതും നിർബന്ധമായും ജയിക്കേണ്ടതുമായ മണ്ഡലങ്ങളാണ് ഒന്ന്. എ-ക്ലാസ് മണ്ഡലങ്ങളെന്ന് കരുതുന്ന ഈ മണ്ഡലങ്ങൾ വിജയിക്കേണ്ടത് ഭരണത്തിലെത്താൻ അത്യവശ്യമാണ്. നേരത്തെ ശക്തമായ മത്സരം കാഴ്ചവെച്ച മണ്ഡലങ്ങൾ ബി. ക്ലാസിലും എൽ.ഡി.എഫിന്റേയും എൻ.ഡി.എയുടെയും ഉറച്ച മണ്ഡലങ്ങളെന്ന് വിളിക്കുന്നവ സി ക്ലാസിലും വരും. കഴിഞ്ഞതവണ പരാജയപ്പെട്ട മണ്ഡലങ്ങളിൽ കൂടുതൽ ശക്തരായ സ്ഥാനാർഥികളെ സ്വതന്ത്രൻമാരായി പരിഗണിക്കാനും നിർദ്ദേശമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker