KeralaNews

മന്‍സൂര്‍ വധക്കേസ്; നിര്‍ണായക സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍: മന്‍സൂര്‍ വധക്കേസുമായി ബന്ധപ്പെട്ട നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൊലപാതകത്തിന് മുന്‍പ് പ്രതികള്‍ ഒത്തുചേരുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്.

പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ ഗൂഢാലോചന നടന്നു എന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കൊലപാതകം നടന്നതിന് നൂറു മീറ്റര്‍ അകലെവച്ചാണ് പ്രതികള്‍ ഒത്തു ചേര്‍ന്നത്. കൊലപാതകത്തിന് 15 മിനിറ്റ് മുന്‍പാണ് ഒത്തുചേരല്‍. പ്രതിയായ ശ്രീരാഗ് അടക്കമുള്ളവര്‍ സംഘത്തിലുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കും.

വോട്ടെടുപ്പ് ദിവസം രാത്രി എട്ട് മണിയോടെയാണ് പാനൂര്‍ മുക്കില്‍പീടികയില്‍ വച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകരായ മന്‍സൂറും സഹോദരന്‍ മുഹ്സിനും ആക്രമിക്കപ്പെട്ടത്. ആക്രമികളില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തുകയായിരുന്നു. ചോര വാര്‍ന്ന നിലയില്‍ കണ്ടെത്തിയ മന്‍സൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മന്‍സൂറിന്റെ സഹോദരന്‍ മുഹ്സിന്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

കേസുമായി ബന്ധപ്പെട്ട് ഒളിവിലായ പ്രതികളെ കണ്ടെത്താനുള്ള തെരച്ചിലടക്കം അന്വേഷണം ഊർജ്ജിതമായി നടക്കുകയാണ്. ‌‌‌‌‌നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത്, പ്രതിപട്ടികയിൽ ഇല്ലാത്ത അനീഷ് എന്നിവരാണ് നിലവിൽ കസ്റ്റഡിയിലുള്ളത്. രണ്ടാം പ്രതിയായിരുന്ന രതീഷിന്‍റെ മരണത്തിലും അന്വേഷണം നടക്കുകയാണ്. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ രതീഷിന്‍റെ ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് ദൂരൂഹതയിലേക്കാണ് വിരൽചൂണ്ടുന്നത്. രതീഷിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കെ സുധാകരനടക്കമുള്ളവർ ആരോപിച്ചിരുന്നു. ആത്മഹത്യയിൽ നിഗൂഢതയുണ്ടെന്നും തെളിവുനശിപ്പിക്കുന്നതിന്‍റെ ഭാഗമായി കൊന്ന് കെട്ടിത്തൂക്കിയതാണെന്നുമാണ് യുഡിഎഫ് ആരോപണം.

അതേസമയം, മൻസൂർ കൊലക്കേസിൽ ഒളിവിൽ കഴിയവെ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടാംപ്രതി രതീഷിന്‍റെ മരണത്തിന് കാരണം കള്ളക്കേസി കുടുക്കിയതിന്‍റെ മനോവിശമമാണെന്ന് അമ്മ പത്മിനി പ്രതികരിച്ചു. മകന്‍റെ മരണത്തിനിടയാക്കിയവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പത്മിനി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. മൻസൂർ കൊല്ലപ്പെട്ട ദിവസം ലീഗ് പ്രവർത്തകരിൽ നിന്ന് മർദ്ദനമേറ്റിരുന്നതായും പരാതിയിൽ പറയുന്നു. രതീഷിന്‍റെ മരണം ആത്മഹത്യയാണെന്നും ആന്തരിക അവയ പരിശോധനയിൽ കണ്ടെത്തിയ പരിക്കുകൾ തെരഞ്ഞെടുപ്പ് ദിനത്തിൽ സംഭവിച്ച സംഘർഷത്തിനിടയിൽ ഉണ്ടാതാണെന്നുമാണ് സിപിഎം വിലയിരുത്തൽ.

https://youtu.be/a2YBd4aJx-U

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker