EntertainmentNews

ചറ പറാന്ന് ഇംഗ്ലീഷ്,തൊട്ടു പിന്നാലെ ബംഗാളിയും പറഞ്ഞ് ഞെട്ടിച്ചു മഞ്ജു; പക്ഷെ I love you പറയാന്‍ നോക്കി പണി പാളി

കൊച്ചി:സോഷ്യല്‍ മീഡിയയില്‍ വളരെയധികം ആരാധകരുള്ള താരമാണ് മഞ്ജു വാര്യര്‍. മലയാളത്തിലെ ലേഡീസ് സൂപ്പര്‍ സ്റ്റാര്‍ എന്നാണ് താരം അറിയപ്പെടുന്നത് പോലും. കുറച്ചുകാലം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുക ആയിരുന്നു താരം. എന്നാല്‍ ഇപ്പോള്‍ വീണ്ടും തന്റെ തിരിച്ചുവരവ് രേഖപ്പെടുത്തി കഴിഞ്ഞിരിക്കുകയാണ് മഞ്ജു. താരം തന്റെ രണ്ടാം തിരിച്ചുവരവില്‍ കൈവെച്ചത് എല്ലാം മിന്നുന്ന പ്രകടനങ്ങള്‍ തന്നെയായിരുന്നു.

അഭിനയിച്ച ചിത്രങ്ങളെല്ലാം വന്‍ വിജയമായാണ് തിയേറ്ററുകളിലും പ്രേക്ഷകര്‍ക്കിടയിലും നിറഞ്ഞുനിന്നത്. ഓരോ കഥാപാത്രത്തിനും വളരെ വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്. ഹൗ ഓള്‍ഡ് ആര്‍യു എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലൂടെയാണ് അഭിനയ മേഖലയിലേക്ക് തന്റെ രണ്ടാം തിരിച്ചുവരവ് മഞ്ജു രേഖപ്പെടുത്തിയത്. എങ്കിലും അതിനു മുന്‍പേ കല്യാണ്‍ ജുവലറിയുടെ പരസ്യ ചിത്രങ്ങളില്‍ താരം പ്രത്യക്ഷപ്പെടുകയുണ്ടായി.

എട്ടുവര്‍ഷമായി കല്യാണിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയി പ്രവര്‍ത്തിക്കുന്ന താരം ഇപ്പോള്‍ കല്യാണ്‍ ജുവലറിയുടെ പുതിയ ഷോറൂം ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ ഉള്ള വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കല്യാണും ആയുള്ള അനുഭവവും ആത്മബന്ധവും ചറപറ ഇംഗ്‌ളീഷിലൂടെ പറഞ്ഞതോടൊപ്പം ബംഗാളി ഭാഷയിലുള്ള താരത്തിന്റെ വാക്കുകളും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അതീവ മനോഹരിയായി നേവി ബ്ലൂ കളര്‍

https://youtu.be/LaG2wdKWOhM

ഗൗണില്‍ ആണ് താരം ഉദ്ഘാടനത്തിനായി പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ തന്നെ രണ്ടാം തിരിച്ചുവരവില്‍ വലിയ പിന്തുണ തന്നെയാണ് മലയാളികള്‍ക്കിടയില്‍ നിന്നും ലഭിക്കുന്നത്. മഞ്ജുവിന്റെ കടന്നു വരവിനായി കാത്തിരുന്നവരെ എല്ലാവരെയും സന്തോഷിപ്പിക്കുന്നത് തന്നെയായിരുന്നു താരത്തിന്റെ രണ്ടാം തിരിച്ചുവരവ്. മഞ്ജുവിനൊപ്പം മലയാളികളും താരത്തിന്റെ രണ്ടാം തിരിച്ചു വരവ് ഒരു ആഘോഷമാക്കിയിരിക്കുകയാണ്.

https://youtu.be/5tbZxwM5AIY

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button