ഇതിനേക്കാളൊക്കെ എനിക്ക് ഏറെ സന്തോഷം തോന്നിയത് മറ്റൊരു കാര്യമുണ്ട്; മഞ്ജു വാര്യര്‍
‘ദ പ്രീസ്റ്റ്’ തിയേറ്ററില്‍ വന്ന് കണ്ട പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് നടിയും പ്രീസ്റ്റിലെ നായികയുമായ മഞ്ജു വാര്യര്‍. ഒരുപാട് നാളെത്തെ ഇടവേളയ്ക്ക് ശേഷം സിനിമാ മേഖല വീണ്ടും സജീവമാകുമ്പോള്‍ തിയേറ്റിലേക്ക് കുടുംബ പ്രേക്ഷകര്‍ വന്നെത്തുന്നു എന്നത് വളരെ സന്തോഷം തരുന്ന കാര്യമാണെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു.
കുടുംബ പ്രേക്ഷകരെ വീണ്ടും തിയേറ്ററിലേക്ക് തിരിച്ചുകൊണ്ടുവരുന്നതില്‍ പ്രധാന പങ്കുവഹിക്കാന്‍ ദ പ്രീസ്റ്റിനായി എന്നറിഞ്ഞതിലും ആ ചിത്രത്തിന്റെ ഭാഗമാകാന്‍ തനിക്ക് സാധിച്ചതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.
മഞ്ജു വാര്യരുടെ വാക്കുകള്‍..
ദ പ്രീസ്റ്റ് കഴിഞ്ഞ ദിവസം റിലീസായി. എല്ലായിടത്തു നിന്നും വളരെ നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ സിനിമയെ സംബന്ധിച്ച് എനിക്ക് ഒരുപാട് സന്തോഷങ്ങളുണ്ട്.
എല്ലാവര്‍ക്കും അറിയാം. ഞാന്‍ മമ്മൂക്കയോടൊപ്പം ആദ്യമായി അഭിനയിച്ച സിനിമയാണ്. ജോഫിന്‍ എന്ന പുതുമുഖ സംവിധായകന്റെ കഴിവ് പുറത്തെടുത്ത സിനിമയാണ്. അതുപോലെ ബി ഉണ്ണികൃഷ്ണന്‍ ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച, ഒരുപാട് പ്രതിഭയുള്ള താരങ്ങള്‍ അഭിനയിച്ച നല്ലൊരു ചിത്രമാണ് ദ പ്രീസ്റ്റ്.
ഇതിനേക്കാളൊക്കെ എനിക്ക് ഏറെ സന്തോഷം തോന്നിയത് ഒരുപാട് നാളെത്തെ ഇടവേളയ്ക്ക് ശേഷം ഇന്‍ഡസ്ട്രി വീണ്ടും സജീവമാകുമ്‌ബോള്‍ തിയേറ്റിലേക്ക് ഈ സിനിമ കാണാന്‍ കുടുംബ പ്രേക്ഷകര്‍ വന്നെത്തുന്നു എന്നതാണ്.
കുടുംബ പ്രേക്ഷകരെ വീണ്ടും തിയേറ്ററിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പ്രധാന പങ്കുവഹിച്ച ഒരു സിനിമ കൂടിയാണ് ദ പ്രീസ്റ്റ് എന്നറിഞ്ഞപ്പോള്‍ ആ സിനിമയില്‍ എനിക്ക് പ്രധാനപ്പെട്ട ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറ്റവും സന്തോഷവും അഭിമാനവും ഉണ്ട്.
തിയേറ്ററില്‍ വന്ന് സിനിമ കണ്ടവര്‍ക്ക് നന്ദി. സിനിമ കാണാത്തവര്‍ തിയേറ്ററില്‍ തന്നെ വന്ന് കണ്ട് സിനിമ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഞങ്ങള്‍ക്ക് തരുന്ന സ്നേഹത്തിനും പ്രോത്സാഹനത്തിനും മനസ് നിറഞ്ഞ നന്ദി അറിയിക്കുന്നു.