Home-bannerKeralaNews
മഞ്ജുവാര്യര്‍ പോലീസിന് മൊഴി നല്‍കി,ശ്രീകുമാര്‍ മേനോന്‍ മോശക്കാരിയാക്കാന്‍ ശ്രമിച്ചതായി നടിയുടെ മൊഴി
കൊച്ചി: സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ നല്‍കിയ പരാതിയില്‍ പോലീസ് നടി മഞ്ജു വാര്യരുടെ മൊഴിയെടുത്തു.കൊച്ചിയിലെ രഹസ്യകേന്ദ്രത്തിലേക്ക് വിളിച്ചുവരുത്തിയായിരുന്നു മൊഴിയെടുപ്പ് എന്നാണ് സൂചന.നേരത്തെ ഡി.ജി.പിയ്ക്ക് നല്‍കിയ പരാതിയിലെ ആരോപണങ്ങളില്‍ നടി ഉറച്ചു നിന്നു.ശ്രീകുമാര്‍ മേനോന്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നും മോശക്കാരിയാക്കി ചിത്രീകരിച്ചെന്നും മൊഴിയില്‍ പറയുന്നു.ഇത് വ്യക്തമാക്കുന്ന സ്‌ക്രീന്‍ഷോട്ടുകളും അന്വേഷണ സംഘത്തിന് കൈമാറി.നേരത്തെ അന്വേഷണം സംഘം മഞ്ജുവിന്റെ മൊഴിയെടുക്കാന്‍ കൊച്ചിയിലെത്തിയെങ്കിലും വാഗമണ്ണില്‍ ചിത്രീകരണത്തിരക്കിലായതിനാല്‍ മഞ്ജു മൊഴി നല്‍കിയിരുന്നില്ല.നടിയുടെ പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തില്‍ ശ്രീകുമാര്‍ മേനോനെ ഉടന്‍ പോലീസ് ചോദ്യം ചെയ്യും
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News