ശ്രീകുമാര്‍ മേനോനെതിരായി പരാതി മഞ്ജുവാര്യര്‍ പോലീസിന് മൊഴി നല്‍കിയില്ല,കാരണം ഇതാണ്
കൊച്ചി: സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ നല്‍കിയ പരാതിയില്‍ മൊഴിയെടുക്കാനാവാതെ പോലീസ്.കേസില്‍ താരത്തിന്റെ മൊഴിയെടുക്കാന്‍ ക്രൈബ്രാഞ്ച് സംഘം കൊച്ചിയിലെത്തിയെങ്കിലുംസിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മഞ്ജു വാഗമണിലായതിനാലാണ് മൊഴിയെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ക്രൈംബ്രാഞ്ച് സംഘം മടങ്ങി. ഷൂട്ടിങ് കഴിഞ്ഞ് രണ്ടുദിവസത്തിനകം കൊച്ചിയിലെത്തി ക്രൈംബ്രാഞ്ചിനു മുന്‍പാകെ മൊഴി നല്‍കാമെന്ന് മഞ്ജു വാര്യര്‍ അറിയിച്ചതായി കേസ് അന്വേഷിക്കുന്ന തൃശ്ശൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് എസിപി സി.ഡി ശ്രീനിവാസന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് തന്നെ നിരന്തരം അപമാനിക്കുന്നുവെന്നും അപായപ്പെടുത്താന്‍ ശ്രമിക്കുന്നതായും കാണിച്ച് ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു പരാതി നല്‍കിയത്. സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ മഞ്ജുവാര്യര്‍ ഡിജിപിക്കു നല്‍കിയ പരാതി തൃശ്ശൂര്‍ ഈസ്റ്റ് പോലീസിന് കൈമാറുകയായിരുന്നു.തുടര്‍ന്ന് ശ്രീകുമാര്‍ മോനോതിരെ കേസെടുക്കുകയും ചെയ്തു. മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും ശ്രീകുമാര്‍ മേനോനെ ചോദ്യം ചെയ്യും.