Home-bannerKeralaNews
മണിപ്പൂര്‍ ഗവര്‍ണര്‍ക്ക് ആലുവയില്‍ കരിങ്കൊടി
കൊച്ചി: ലക്ഷദ്വീപ് സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ മണിപ്പൂര്‍ ഗവര്‍ണര്‍ നജ്മ ഹെപ്തുള്ളയ്ക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി.ആലുവ ഗസ്റ്റ്ഹൗസിലാണ് പ്രവര്‍ത്തകര്‍ ഗവര്‍ണറെ കരിങ്കൊടി കാട്ടിയത്.
ആലുവ പാലസില്‍ നിന്നും പുറത്തേക്ക് പോകുകയായിരുന്ന ഗവര്‍ണറുടെ വാഹനവ്യൂഹത്തിന് മുന്നിലെ ക്ക് യൂത്ത് കോണ്‍ഗ്രസ് നേതാവ് പി.ബി സുനീറിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ മുദ്യാവാക്യങ്ങളുമായി എടുത്ത് ചാടിവീഴുകയായിരുന്നു. ഗവര്‍ണറുടെ വാഹനം 10 മിനിട്ടോളം തടഞ്ഞ പ്രവര്‍ത്തകരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി ഗവര്‍ണര്‍ക്ക് വഴിയൊരുക്കി
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News