News
സ്ത്രീയോട് ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ നഗ്നനാക്കി ചെരുപ്പുമാല ധരിപ്പിച്ച് തെരുവിലൂടെ നടത്തിച്ചു
ജയ്പൂര്‍: സ്ത്രീയെ ലൈംഗികമായി ഉപദ്രവിച്ച യുവാവിനെ മര്‍ദ്ദിച്ച ശേഷം ചെരുപ്പുമാല ധരിപ്പിച്ച നഗ്‌നനാക്കി തെരുവിലൂടെ നടത്തി നാട്ടുകാര്‍. രാജസ്ഥാനിലെ ഝാലവാര്‍ ജില്ലയിലാണ് സംഭവം. രാകേഷ് റാത്തോഡ് എന്നയാള്‍ക്കു നേരെയാണ് നാട്ടുകാരുടെ ആക്രമണമുണ്ടായത്.
യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ റാത്തോഡിനെ അറസ്റ്റു ചെയ്തു. റാത്തോഡിന്റെ പരാതിയില്‍ എട്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ശനിയാഴ്ച റാത്തോഡിനേയും ഭാര്യയേയും വീട്ടിലേക്ക് വിളിച്ചുവരുത്തിയ പരാതിക്കാരിയുടെ ഭര്‍ത്താവ് താക്കീത് നല്‍കി വിട്ടയച്ചിരുന്നു.
എന്നാല്‍ ഞായറാഴ്ച റാത്തോഡിനെ വീണ്ടും വിളിച്ച പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍, അയാളെ മര്‍ദ്ദിച്ച ശേഷം ചെരുപ്പ് മാല ധരിപ്പിച്ച് നഗ്‌നനാക്കി നടത്തുകയായിരുന്നു. ഇരുകൂട്ടരുടെയും പരാതിയില്‍ കേസെടുത്തതായി സരോല പോലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News