News
കൊവിഡിനെ പ്രതിരോധിക്കാന്‍ അമിതമായി വെള്ളം കുടിച്ച യുവാവിന് സംഭവിച്ചത്
കൊവിഡിനെതിരായി പ്രതിരോധശേഷി നേടാനും കൊവിഡ് ലക്ഷണങ്ങള്‍ ഭേദമാക്കാനും അമിതമായി വെള്ളം കുടിച്ച 34 കാരന്‍ ലൂക്കിന് കിട്ടിയത് എട്ടിന്റെ പണി. ഒരു ദിവസം ആവശ്യമുള്ളതിന്റെ ഇരട്ടി വെള്ളമാണ് ഇയാള്‍ ഓരോ ദിവസവും കുടിച്ചത്. ഇതോടെ ശരീരത്തിന്റെ സ്വാഭാവിക സോഡിയം നില തകരാറിലായി.
അമിതമായ വെള്ളം കുടിയെത്തുടര്‍ന്ന് ഇയാള്‍ വീട്ടില്‍ കുഴഞ്ഞുവീണു. ഇയാള്‍ ഇപ്പോള്‍ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലാണ്. ലൂക്കിന്റെ മസ്തിഷ്‌കം വീങ്ങിയ നിലയിലായിരുന്നു.
രണ്ട് മൂന്ന് ദിവസമായി വെന്റിലേറ്റര്‍ ഘടിപ്പിച്ച് അത്യാഹിത വിഭാഗത്തിലാണ് ലൂക്ക്. ക്ഷീണം മാറ്റാന്‍ പാനീയങ്ങള്‍ കുടിക്കാന്‍ ഡോക്ടര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ലൂക്ക് അമിതമായി വെള്ളം കുടിക്കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News