കോട്ടയം: പാലായിൽ സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി മധ്യവയസ്കൻ മരിച്ചു. മുത്തോലി മേവിട സ്വദേശി സ്വദേശി വിനോദ് കുമാറാണ് മരിച്ചത്. കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പാലാ-കുത്താട്ടുകുളം റൂട്ടിൽ സര്‍വീസ് നടത്തുന്ന സെന്റ് റോക്കീസ് എന്ന ബസ്സിനടിയിൽ പെട്ടാണ് അപകടം ഉണ്ടായത്.
ബസ് സ്റ്റാൻഡിൽനിന്ന് ആളെ കയറ്റിയ ശേഷം മുന്നോട്ട് നീങ്ങിയ ബസ്സിലേക്ക് ചാടിക്കയറാൻ ശ്രമിക്കവേ പിടിവിട്ട് വീഴുകയും പിൻചക്രം തലയിലൂടെ കയറി ഇറങ്ങുകയുമായിരുന്നു. ആൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മരിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പാലാ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News