കോഴിക്കോട്: കോഴിക്കോട്ട് കൊവിഡ് നിരീക്ഷണത്തിലിരുന്ന മധ്യവയസ്കന് മരിച്ചു. കുന്ദമംഗലം പന്തീര്‍പാടം സ്വദേശി അബ്ദുള്‍ കബീര്‍ ആണ് മരിച്ചത്. 48 വയസായിരുന്നു.
കോഴിക്കോട് ഐ.ഐ.എമ്മിലെ നിരീക്ഷണ കേന്ദ്രത്തിലായിരുന്നു അബ്ദുള്‍ കബീര്‍. രക്തം ഛര്‍ദിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇന്ന് ഉച്ചതിരിഞ്ഞാണ് മരണം സംഭവിച്ചത്. അബ്ദുള്‍ കബീറിന് കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് അയക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News