ഇടുക്കി: ഇടുക്കി ചിത്തിരപുരത്ത് വ്യാജമദ്യം കഴിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. ഹോംസ്റ്റേ ജീവനക്കാരന്‍ കാസര്‍ഗോഡ് സ്വദേശി ജോബി എന്ന് വിളിക്കുന്ന ഹരീഷ് (33) ആണ് മരിച്ചത്. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇയാള്‍ക്കൊപ്പം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹോംസ്റ്റേ ഉടമ തങ്കച്ചന്റെ നില ഗുരുതരമായി തുടരുകയാണ്. ചിത്തിരപുരത്തെ ഹോം സ്റ്റേയില്‍ വച്ച് കഴിഞ്ഞ 28ന് സാനിറ്റൈസര്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന സ്പിരിറ്റ് തേനില്‍ ചേര്‍ത്ത് കഴിക്കുകയായിരുന്നു.
കുടുംബമായി ഇവിടെ എത്തിയ തൃശൂര്‍ സ്വദേശിക്കൊപ്പമാണ് ഇവര്‍ മദ്യപിച്ചത്. തിരിച്ച് വീട്ടിലേക്ക് പോകും വഴി ഇയാളെ കറുകുറ്റിയില്‍ വച്ച് ബോധരഹിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News