ബസിൽ പെണ്‍കുട്ടിയെ കണ്ടു; കൊല്ലാന്‍ തീരുമാനിച്ചത് ടോസ് ഇട്ട്; ക്രൂരമായി മര്‍ദ്ദിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപാതകം; കൊലയ്ക്ക് ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധം
വാര്‍സോ: ബസില്‍ വച്ച് കണ്ട് മുട്ടിയ 18കാരിയുടെ വിധി നിര്‍ണയിച്ചത് ഒരു നാണയം കൊണ്ടുള്ള ടോസ്. ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതേദഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി. പ്രതി മാറ്റിയൂസ് ഹെപ്പ എന്ന പോളിഷ് യുവാവണ് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന കഥ തുറന്ന് പറഞ്ഞിരിക്കുന്നത്. വിക്ടോറിയ കോസിയേല്‍സ്‌ക എന്ന പെണ്‍കുട്ടിയെയാണ് ഇയാള്‍ ക്രൂരമായി കൊലപ്പെടുത്തിയത്.
2023ലാണ് സംഭവം നടന്നത്. പാര്‍ട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയ പെണ്‍കുട്ടിയെ പ്രതി ബസിലാണ് കണ്ടുമുട്ടുന്നത്. ആരെ എങ്കിലും കൊല്ലുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നതായും ഒരു ഇരയെ തേടി നഗരത്തില്‍ നടന്നിരുന്നതായും പ്രതി പറഞ്ഞു. അങ്ങനെയാണ് പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നത്. പെണ്‍കുട്ടിയുടെ വിധി നിശ്ചയിക്കുന്നതിന് വേണ്ടി ടോസ് ഇട്ട് നോക്കിയ ഇയാള്‍ കുട്ടിയെ സമീപിക്കുകയായിരുന്നു. കാറ റിപ്പയര്‍ ഷോപ്പിലെ ജീവനക്കാരനാണ് പ്രതി.
തുടര്‍ന്ന് യുവതിയെ ഫ്‌ളാറ്റിലേക്ക് ക്ഷണിക്കുകയും ഇരുവരും ഫ്‌ളാറ്റില്‍ എത്തുകയും ചെയ്തു. എന്നാല്‍ കുറച്ച് സമയത്തിന് ശേഷം പെണ്‍കുട്ടി ഫ്‌ളാറ്റില്‍ നിന്ന് ഇറങ്ങി പോയി. പിറകെ ചെന്ന പ്രതി പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി പ്രതി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് പ്രാദേശിക വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
തന്റെ ചില നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതിന് വേണ്ടി കോയിന്‍ ടോസ് ചെയ്തു നോക്കാറുണ്ടെന്ന് പ്രതി കോടതിയില്‍ പറഞ്ഞു. ടോസ് ചെയ്തപ്പോള്‍ ഹെഡ് വീണാല്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തണമെന്നും ടെയില്‍ വീണാല്‍ പെണ്‍കുട്ടി ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നുവെന്നും പ്രതി വെളിപ്പെടുത്തി.
തുടര്‍ന്നാണ് കുട്ടിയെ കൊല്ലാന്‍ തീരുമാനിക്കുന്നത്. മൃതദേഹം കണ്ടെത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രതിയെ പിടികൂടിയത്. എന്തുകൊണ്ടാണ് താന്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് അറിയില്ലെന്നും പ്രതി കൂട്ടിച്ചേര്‍ത്തു. കേസിലെ ആദ്യ ഹിയറിംഗ് ജനുവരി 8ന് നടന്നിരുന്നു. ഫെബ്രുവരി 12ന് വിചാരണ പുനരാരംഭിക്കും.