KeralaNews

വളർത്തുനായയുമായി ബന്ധപ്പെട്ട തർക്കം; യുവാവിന് ക്രൂരമർദനം

തിരുവനന്തപുരം: വളര്‍ത്തുനായയെ ഓട്ടോയില്‍ കയറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന് ക്രൂരമര്‍ദനം. തിരുവനന്തപുരം മടവൂര്‍ സ്വദേശി രാഹുലിനാണ് മര്‍ദനമേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് അഭിജിത്ത്, ദേവജിത്ത്, രതീഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. രാഹുലിന്‍റെ സുഹൃത്തുക്കളാണ് ഇവര്‍.

വളര്‍ത്തുനായയെ മൃഗാശുപത്രിയിലേക്ക് കൊണ്ടുപോകാനായി ഓട്ടോയില്‍ കയറ്റുന്നത് തടഞ്ഞ അഭിജിത്ത് രാഹുലിനെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. പിന്നീട് മടവൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സംഘമായെത്തിയ ഇവര്‍ രാഹുലിനെ മര്‍ദിക്കുകയായിരുന്നു. കമ്പി വടി ഉപയോഗിച്ചുള്ള മര്‍ദനത്തില്‍ രാഹുലിന് ഗുരുതര പരിക്കേറ്റു.

രാഹുൽ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികള്‍ മൂന്നുപേരും ലഹരിക്ക് അടിമകളാണെന്ന് പോലീസ് പറഞ്ഞു. നിരവധി കഞ്ചാവ് കേസുകളിലെ പ്രതികളാണിവര്‍. സംഭവസമയം ഇവര്‍ ലഹരിയിലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker