കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത കാമുകിയെ പുലര്‍ച്ചെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോവുകയും പോലീസിനെ കണ്ടപ്പോള്‍ ബൈക്കില്‍ നിന്നിറക്കി റോഡരികില്‍ നിറുത്തിയ ശേഷം രക്ഷപ്പെടുകയും ചെയ്ത യുവാവ് റിമാന്‍ഡില്‍. ആലപ്പുഴ മാവേലിക്കര തഴക്കര കണ്ണോത്ത്മുടി അതുല്യാ ഭവനില്‍ അഭിജിത്ത് (23) ആണ് പോലീസ് പിടിയിലായത്.
പഴവര്‍ഗ്ഗ വില്പനക്കാരനായ ഇയാള്‍ സാമൂഹ്യ മാധ്യമത്തിലൂടെയാണ് കൊല്ലം സ്വദേശിയായ പതിനേഴുകാരിയുമായി പരിചയത്തിലായത്. കഴിഞ്ഞ ഓഗസ്റ്റ് പതിനെട്ടിന് പുലര്‍ച്ചെ ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും ഫോണില്‍ വിളിച്ചിറക്കി ചിന്നക്കടയിലെത്തിക്കുകയും ചെയ്തു. ഈ സമയം പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത പോലീസ് സംഘത്തെ കണ്ട് ഇയാള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
അസമയത്ത് നഗരത്തില്‍ തനിച്ച് നില്‍ക്കുന്ന പെണ്‍കുട്ടിയോട് പോലീസ് വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് യുവാവ് കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ചതാണെന്നും പോലീസിനെ കണ്ട് അയാള്‍ രക്ഷപ്പെട്ടതാണെന്നുമുളള വിവരം അറിഞ്ഞത്. തുടര്‍ന്ന് പോലീസ് സംഘം കുട്ടിയെ കൂട്ടിക്കൊണ്ടു പോയി രക്ഷാകര്‍ത്താക്കളെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം വിട്ടയച്ചു. കുട്ടിയുടെ പരാതിയിലെടുത്ത കേസിലാണ് അറസ്റ്റ് നടന്നത്.
ജില്ലാ പൊലീസ് മേധാവി ടി. നാരായണന്റെ നിര്‍ദ്ദേശ പ്രകാരം കൊല്ലം അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തില്‍ വനിത പൊലീസ് സ്റ്റേഷനിലെ എസ്.ഐ മാരായ സി. പുഷ്പലത, ജിജി മാത്യു, എസ്.സി.പി.ഒമാരായ ഐ. അനിതകുമാരി, രാമാഭായി, എ.എസ്.ഐ ബൈജു ജെറോം, സി.പി.ഒ സൈജു എന്നവരടങ്ങിയ സംഘമാണ് പ്രതിയെ കളമശ്ശേരി എച്ച്.എം.ടി കോളനിയില്‍ നിന്നു പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.