തൃശ്ശൂർ: മുള്ളൻപന്നിയുടെ ഉണക്ക ഇറച്ചിയും ഉടുമ്പ് മാംസവുമായി തൊടുപുഴ സ്വദേശിയെ എക്സൈസ് പിടികൂടി. വാഹന പരിശോധനയ്ക്കിടെ കെഎസ്ആർടിസി ബസിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. രാവിലെ പട്ടിക്കാട് നിന്നും പാലക്കയം – കോട്ടയം റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസിൽ നിന്നുമാണ് ദേവസ്യ വർക്കി എന്നയാളെ പിടികൂടിയത്.
പിടികൂടിയ മുള്ളൻപന്നിയുടെ മാംസം മഞ്ഞൾ പൊടി ഇട്ട് ഉണക്കി സൂക്ഷിച്ച നിലയിലുള്ളതാണ്. ഇത് മാസങ്ങളോളം സൂക്ഷിച്ചു വെക്കാം. കവറുകളിൽ പൊതിഞ്ഞ് ട്രാവൽ ബാഗിൽ മറ്റുള്ളവർക്ക് സംശയം നൽകാത്ത വിധത്തിൽ രഹസ്യമായി കടത്തികൊണ്ടുവരികയായിരുന്നു.
മണ്ണാർക്കാടുള്ള എസ്റ്റേറ്റിൽ നിന്നും കടത്തികൊണ്ടു വരുന്നതാണ് ഇവ എന്നു പ്രതി മൊഴി നൽകി. പ്രതിയെയും പിടി കൂടിയ മാംസവും മാന്നാ മംഗലം ഫോറസ്റ്റ് റേഞ്ച് അധികൃതർക്ക് തുടർ നടപടികൾക്കായി കൈമാറി
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News